ഓള് ഇന്ത്യ റേഡിയോ ബലൂചിസ്ഥാനിലോ...എന്നാല്‍ ഇന്ത്യന്‍ ഡിടിഎച്ച് പാകിസ്താനില്‍ വേണ്ടെന്ന്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ബലൂചി ഭാഷയിലുള്ള ഓള് ഇന്ത്യ റേഡിയോ സംപ്രേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. സ്വാതന്ത്രദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ വിഷയം പരാമര്‍ശിച്ചിരുന്നു. കശ്മീരിന് പകരം ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരിക എന്നതായിരുന്നു മോദിയുടെ ലക്ഷ്യം.
അങ്ങനെയാകുമ്പോള്‍ പാകിസ്താനും വെറുതേയിരിക്കില്ലല്ലോ. അവര്‍ ഇന്ത്യയില്‍ നിന്നുള്ള ഡിടിഎച്ച് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ചാനലുകള്‍ നല്കുന്ന ഡിടിഎച്ച് സേവനദാതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് പാകിസ്താന്റെ തീരുമാനം.

ബലൂചിസ്ഥാന്‍ വിഷയം ഒന്നും പരാമര്‍ശിക്കാതെയാണ് പാകിസ്താന്റെ നീക്കം. പാകിസ്താന് തദ്ദേശീയമായി ഡിടിഎച്ച് സേവനങ്ങള്‍ തുടങ്ങുകയാണ് എന്നാതാണ് ന്യായം. പാകിസ്താന് ഇലക്ട്രോണിക് റെഗുലേഷന് മീഡിയ അതോറിറ്റിയുടേതാണ് തീരുമാനം. ഇന്ത്യയില്‍ നിന്നുളള ചാനലുകളില്‍ കൂടുതല്‍ വിദേശ വിഭവങ്ങളാണെന്നും അവര്‍ കണ്ടെത്തുന്നുണ്ട്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ് എന്ന് പ്രത്യേകം പറയേണ്ടിവരും. അമേരിക്കയും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച കരാറും പാകിസ്താനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം ശക്തമായി വരികയാണ്. കഴിഞ്ഞ ദിവസം ചൈന പാകിസ്താന് ആയുധങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
പാകിസ്താന് ഉന്നയിക്കുന്ന കശ്മീര്‍ പ്രശ്നത്തിന് ബദലായിട്ടാണ് ഇന്ത്യ ബലൂചിസ്ഥാന്‍ വിഷയം ഉന്നയിക്കുന്നത്.
-
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications