കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓള്‍ ഇന്ത്യ റേഡിയോ ബലൂചിസ്ഥാനിലോ...എന്നാല്‍ ഇന്ത്യന്‍ ഡിടിഎച്ച് പാകിസ്താനില്‍ വേണ്ടെന്ന്

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ബലൂചി ഭാഷയിലുള്ള ഓള്‍ ഇന്ത്യ റേഡിയോ സംപ്രേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. സ്വാതന്ത്രദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ വിഷയം പരാമര്‍ശിച്ചിരുന്നു. കശ്മീരിന് പകരം ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരിക എന്നതായിരുന്നു മോദിയുടെ ലക്ഷ്യം.

അങ്ങനെയാകുമ്പോള്‍ പാകിസ്താനും വെറുതേയിരിക്കില്ലല്ലോ. അവര്‍ ഇന്ത്യയില്‍ നിന്നുള്ള ഡിടിഎച്ച് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ചാനലുകള്‍ നല്‍കുന്ന ഡിടിഎച്ച് സേവനദാതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് പാകിസ്താന്റെ തീരുമാനം.

DTH

ബലൂചിസ്ഥാന്‍ വിഷയം ഒന്നും പരാമര്‍ശിക്കാതെയാണ് പാകിസ്താന്റെ നീക്കം. പാകിസ്താന്‍ തദ്ദേശീയമായി ഡിടിഎച്ച് സേവനങ്ങള്‍ തുടങ്ങുകയാണ് എന്നാതാണ് ന്യായം. പാകിസ്താന്‍ ഇലക്ട്രോണിക് റെഗുലേഷന്‍ മീഡിയ അതോറിറ്റിയുടേതാണ് തീരുമാനം. ഇന്ത്യയില്‍ നിന്നുളള ചാനലുകളില്‍ കൂടുതല്‍ വിദേശ വിഭവങ്ങളാണെന്നും അവര്‍ കണ്ടെത്തുന്നുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ് എന്ന് പ്രത്യേകം പറയേണ്ടിവരും. അമേരിക്കയും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച കരാറും പാകിസ്താനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം ശക്തമായി വരികയാണ്. കഴിഞ്ഞ ദിവസം ചൈന പാകിസ്താന് ആയുധങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

പാകിസ്താന്‍ ഉന്നയിക്കുന്ന കശ്മീര്‍ പ്രശ്‌നത്തിന് ബദലായിട്ടാണ് ഇന്ത്യ ബലൂചിസ്ഥാന്‍ വിഷയം ഉന്നയിക്കുന്നത്.

English summary
The Pakistan Electronic Media Regulatory Authority (PEMRA) has decided to launch a crackdown on the airing of excessive foreign content by TV channels and cable operators. This move has been taken as Pakistani DTH service is set to be introduced in the coming months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X