കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ പ്രതിഷേധവുമായി പാകിസ്താന്‍....ലോകവ്യാപാര സംഘടനയെ സമീപിക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ | #Imrankhan | Oneindia Malayalam

ഇസ്ലാമാബാദ്: പ്രത്യേക സഹായം നല്‍കുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശവുമായി പാകിസ്താന്‍. സഹായം പിന്‍വലിക്കുന്ന കാര്യം ഒരിക്കല്‍ പോലും ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം ആവശ്യമാണെന്ന് ഇമ്രാന്‍ ഖാന്റെ വാണിജ്യ ഉപദേഷ്ടാവ് അബ്ദുള്‍ റസാഖ് ദാവൂദ് പറഞ്ഞു. ഇന്ത്യയുമായി ഇക്കാര്യം സംസാരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അതിന് മുമ്പ് ഈ വിഷയം വിവിധ വേദികളില്‍ ഉന്നയിക്കുകയാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നതെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു. ഇന്ത്യ പ്രത്യേക സഹായം ഇനി അനുവദിക്കില്ലെന്നും, ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്നും തോന്നിയത് കൊണ്ടാണ് പാകിസ്താന്‍ പുതിയ നീക്കം നടത്തുന്നത്.

1

ലോക വ്യാപാര സംഘടനയില്‍ ഈ വിഷയം ഉന്നയിക്കാനാണ് പാകിസ്താന്റെ ശ്രമം. അതേസമയം ഇന്ത്യയുമായി പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് ഇതിലൂടെ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. വ്യാപാര സംഘടനയില്‍ ഇന്ത്യയും പാകിസ്താനും അംഗങ്ങളാണ്. വ്യാപാര സംഘടനയിലെ കരാര്‍ പ്രകാരം ഒരു വ്യാപാര രാഷ്ട്രത്തെ മറ്റൊരു രാഷ്ട്രം പക്ഷപാതത്തോടെ സമീപിക്കരുത്. കസ്റ്റംസ് തീരവയും മറ്റ് നികുതികളും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പാകിസ്താനെതിരെ വ്യാപാര യുദ്ധമാണ് ഇന്ത്യ പ്രഖ്യാപിച്ചതെന്നാണ് ഇമ്രാന്‍ ഖാന്‍ ഉന്നയിക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് പുതിയ നടപടികളെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

ഇന്ത്യയുടെ നടപടിയിലൂടെ പാകിസ്താന്‍ 3500 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുക. പാകിസ്താനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വരവ് ഇതോടെ നിലയ്ക്കുകയും ചെയ്യും. പഴങ്ങളും സിമന്റുമാണ് പ്രധാന ഇറക്കുമതി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കെമിക്കലുകള്‍, പരുത്തി, തോല്‍, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, മദ്യം, അങ്ങനെ നിരവധി ഉല്‍പ്പന്നങ്ങള്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഈ വരുമാനം നിലച്ചാല്‍ സാമ്പത്തിക ബാധ്യത ഇരട്ടിയാവും. അത് പാകിസ്താനെ സാമ്പത്തികമായി തകര്‍ക്കും. അതുകൊണ്ട് ജീവന്‍മരണ പോരാട്ടത്തിനാണ് ഇമ്രാന്‍ ഖാന്‍ ഒരുങ്ങുന്നത്. ഇന്ത്യക്കും ഇത് പ്രതിസന്ധിയുണ്ടാക്കും.

പാകിസ്താന്‍ അംബാസിഡറെ വിളിച്ച് വരുത്തി ഇറാന്‍....ഭീകരാക്രമണത്തില്‍ മുന്നറിയിപ്പ്!!പാകിസ്താന്‍ അംബാസിഡറെ വിളിച്ച് വരുത്തി ഇറാന്‍....ഭീകരാക്രമണത്തില്‍ മുന്നറിയിപ്പ്!!

English summary
pakistan to move wto against india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X