കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ പാകിസ്താൻ മോചിപ്പിക്കും; 355 പേരും മത്സ്യ തൊഴിലാളികൾ!!

Google Oneindia Malayalam News

ദില്ലി: പാകിസ്താൻ 360 ഇന്ത്യൻ തടവുകാരെ വിട്ടയക്കുമെന്ന് സൂചന. ക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിട്ടയക്കുന്നത്. തിങ്കളാഴ്ച മുതല്‍ തടവുകാരെ മോചിപ്പിക്കും. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ആഴ്ചയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് പാകിസ്താന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

<strong>ബത്തേരി നഗരസഭ: ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്നുറപ്പിച്ച് ടി എല്‍ സാബു, കേരളാ കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക്, യുഡിഎഫ് പ്രചരണത്തിനൊപ്പം ചേരാനാവാതെ നേതൃത്വം!</strong>ബത്തേരി നഗരസഭ: ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്നുറപ്പിച്ച് ടി എല്‍ സാബു, കേരളാ കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക്, യുഡിഎഫ് പ്രചരണത്തിനൊപ്പം ചേരാനാവാതെ നേതൃത്വം!

537 ഇന്ത്യന്‍ തടവുകാര്‍ പാകിസ്താന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 483 പേര്‍ മത്സ്യബന്ധന തൊഴിലാളികളും 54 സാധരണക്കാരുമുണ്ട്. ഏപ്രില്‍ 15-ന് 100 പേരെ കൂടി വിട്ടയക്കും. 22-ന് 100 പേരടങ്ങിയ മൂന്നാമത്തെ സംഘത്തെ മോചിപ്പിക്കും. അവസാനത്തെ 60 പേരെ 29-നായിരിക്കും വിട്ടയക്കുക.

India and Pakistan

ഈ മാസം 15,16 തിയതികളിലായി ഇതുസംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കൂടുതല്‍ സമാധാന ചര്‍ച്ചകള്‍ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഏപ്പിൽ 8, 15, 22, 29 എന്നീ തിയതികളിൽ നാലു തവണയായിട്ടാണ് ഇവരെ മോചിപ്പിക്കുക. ശിക്ഷാ കാലാവധി പൂർത്തിയായ 400 തടവുകാരെ മോചിപ്പിക്കണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
English summary
Pakistan to release 100 fishermen next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X