ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാന്‍ നിര്‍മിച്ച ആണവകേന്ദ്രം ഉദ്ഘാടനം ചെയ്തു
ദില്ലി: സുഹൃത്തുക്കളായ ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാന്‍ നിര്‍മിച്ച നാലാമത്ത ആണവ കേന്ദ്രം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാമെന്ന നിലയിലാണ് പാക്കിസ്ഥാന്‍ ആണവശക്തി ഉപയോഗിച്ചുള്ള പവര്‍ പ്ലാന്റ് നിര്‍മിച്ചത്. 340MW വൈദ്യുതിയാണ് ഇതുവഴി ഉത്പാദിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ പവര്‍ക്കട്ട് ഒരു പരിധവരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് നവാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള അടുത്ത സൗഹൃത്തിന്റെ മറ്റൊരു ഉദാഹരണമാണ് പവര്‍ പ്ലാന്റ്. ടെക്‌നോളജിയില്‍ ഇരു രാജ്യങ്ങളും ഭാവിയില്‍ കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെടുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

Chashma-III എന്ന് പേരിട്ടിരിക്കുന്ന പ്ലാന്റ് ആണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ചൈനയുമായി സഹകരിച്ച് നിര്‍മിക്കുന്ന Chashma-IV 2017ല്‍ കമ്മീഷന്‍ ചെയ്യാനാണ് പാക്കിസ്ഥാന്റെ ശ്രമം. ഇതുകൂടാതെ രണ്ട് റിയാക്ടറുകള്‍ കൂടി സതേണ്‍ കറാച്ചിയില്‍ അടുത്തതന്നെ നിര്‍മാണം ആരംഭിക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ന്യൂക്ലിയര്‍ വിഭാഗത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ പല വികസന പദ്ധതികളിലും ചൈന പങ്കാളികളാകുമെന്ന് നവാസ് ഷെരീഫ് പ്രഖ്യാപിച്ചു. റോഡ്, എയര്‍പോര്‍ട്ട്, റെയില്‍വെ തുടങ്ങിയ വിഭാഗങ്ങളിലും ചൈനീസ് സഹകരണം പാക്കിസ്ഥാന് ലഭിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. പാക്കിസ്ഥാനും ചൈനയും സൈനിക രംഗത്തും സഹകരണം തുടരുന്നുണ്ട്. ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയാണ് ഇരുരാജ്യങ്ങളുടെയും സൗഹൃദം.


Click it and Unblock the Notifications