കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അമ്പയര്‍ അലീം ദാറുടെ മക്കള്‍ സ്‌കോട്ട്‌ലന്‍ഡില്‍ വിവാദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാക്കിസ്ഥാനില്‍ നിന്നുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയര്‍ അലീം ദാറുടെ മക്കള്‍ സ്‌കോട്ട്‌ലന്‍ഡില്‍ വിവാദത്തില്‍. ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് ടീമുകളില്‍ ഒന്നായ കില്‍മര്‍നോക്കിനുവേണ്ടി കളിക്കുന്ന അലീം ദാറുടെ മക്കള്‍ കള്ളം പറഞ്ഞാണ് കുഴപ്പത്തിലായിരിക്കുന്നത്. ക്ലബ്ബില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യമായതോടെ ഇരുവര്‍ക്കുമെതിരെ നടപടിക്കൊരുങ്ങുകയാണ്
മാനേജ്‌മെന്റ്.

അലീം ദാറുടെ അലി(18), ഹസന്‍ ദാര്‍(16) എന്നിവര്‍ ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോവിലാണ് ജനിച്ചതെന്നാണ് സ്‌കോട്ടിഷ് ക്ലബ്ബില്‍ നല്‍കിയ വിവരം. പാക്കിസ്ഥാനില്‍ ജനിച്ചകാര്യം ഇരുവരും മറച്ചുവെച്ചു. മാത്രമല്ല, ഉമര്‍ മുസ്തഫ, സലേഹ് മുസ്തഫ എന്ന പേരിലാണ് ഇരുവരും ക്ലബ്ബില്‍ അംഗത്വം നേടിയതെന്നും കണ്ടെത്തി. 2015ലാണ് ഇരുവരും ടീമിലെത്തിയത്.

aleem-dar

ഇരുവരും കളിക്കുന്ന മത്സരം കാണാനായി അലീം ദാറും ഭാര്യയും 2015ല്‍ സ്‌കോട്ട്‌ലന്‍ഡിലെത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം സമ്മതിച്ചു. പക്ഷേ മക്കള്‍ കള്ളം പറഞ്ഞതിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് അലീം ദാറുടെ പക്ഷം. പ്രായത്തിന്റെ പക്വതക്കുറവാകാം അവര്‍ കള്ളം പറഞ്ഞതിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു.

ഇരുവരും പാക്കിസ്ഥാനിലാണ് ജനിച്ചത്. അതില്‍ യാതൊരു തര്‍ക്കത്തിന്റെയും ആവശ്യമില്ല. പാക്കിസ്ഥാന്‍കാര്‍ ആണെന്നതില്‍ മക്കള്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ പേരുകള്‍ മാറ്റിയാണ് ക്ലബ്ബിനുവേണ്ടി കളിക്കുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്നും അലീം ദാര്‍ പറഞ്ഞു. കളിക്കാര്‍ നടത്തിയ കൃത്രിമം കണ്ടെത്തിയതോടെ ക്ലബ്ബിനെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തിയിരിക്കുകയാണ്. 1852ല്‍ നിലവില്‍വന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ആണിതെന്നാണ് ക്ലബ്ബ് അധികൃതര്‍ പറയുന്നത്.

English summary
Pakistan umpire Aleem Dar's sons involved in major controversy in Scotland
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X