ഇന്ത്യന്‍ സൈന്യത്തിന് ഹണി ട്രാപ്പൊരുക്കി പാകിസ്താന്, മുന്നറിയിപ്പുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ദില്ലി: സൈനിക മേഖലയില്‍ ഹണി ട്രാപ്പിംഗ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സൈനിക ഇന്റലിജന്‍സ്. ഇന്ത്യന്‍ സൈന്യത്തെയും സൈനിക ഉദ്യോഗസ്ഥരെയും ഹണി ട്രാപ്പില്‍ കുടുക്കാന്‍ പാകിസ്താനില്‍ നിന്നുള്ള ഇന്റലിജന്‍സ് സംഘം ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എല്ലാ ഉദ്യോഗസ്ഥരും ജാഗ്രതയോടെ ഇരിക്കണമെന്നാണ് നിര്‍ദേശം. പ്രത്യേക നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

അപരിചിതരുമായുള്ള ബന്ധം തല്ക്കാലം വേണ്ടെന്നാണ് സൈന്യത്തില്‍ നിന്നുള്ള നിര്‍ദേശം. ആത്മീയ നേതാക്കളായും വിദേശത്ത് നിന്നുള്ള വനിതകളായും വേഷം മാറിയാണ് ഹണി ട്രാപ്പിംഗിന് ശ്രമമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താന് ഉപയോഗിക്കുന്ന 150ലധികം പ്രൊഫൈലുകള്‍ ഇന്ത്യന്‍ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിലൂടെയാണ് ഹണി ട്രാപ്പിംഗ് നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബറിലാണ് ഈ മുന്നറിയിപ്പ് സൈന്യത്തിന് നല്‍കിയത്.
പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇത്തരം പ്രൊഫൈലുകള്‍ ഉണ്ടാക്കിയത് തന്നെ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ കുടുക്കുക എന്ന ഉദ്ദേശത്തിലാണ്. അതേസമയം രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇവര്‍ ഉന്നം വെക്കുന്നതെന്നാണ് സൈന്യം സൂചിപ്പിക്കുന്നത്. അത് അപകടകരമാണെന്നും സേനാ വക്താവ് പറയുന്നു.
ഉദ്യോഗസ്ഥരോട് വൈകാരികമായ വിഷയങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ഹണി ട്രാപ്പിന് കളമൊരുക്കുമെന്നാണ് മുന്നറിയിപ്പ്. പാകിസ്താന് സോഷ്യല്‍ മീഡിയ വഴിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ഇത്തരത്തില്‍ ലഭിക്കാന്‍ ഇടയാക്കരുതെന്നും നിര്‍ദേശമുണ്ട്. വിക്രം എന്ന സൈനിക ഉദ്യോഗസ്ഥനാണ് വിളിക്കുന്നതെന്നും, അതല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരാണെന്നുമൊക്കെ പറഞ്ഞാണ് ഇവര്‍ ബന്ധപ്പെടുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
-
നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്റ്റ്! ഏതൊക്കെ? -
അജ്ഞാതരുടെ പണിയോ? ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മരിച്ചു -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ്











Click it and Unblock the Notifications