കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യത്തിന് ഹണി ട്രാപ്പൊരുക്കി പാകിസ്താന്‍, മുന്നറിയിപ്പുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: സൈനിക മേഖലയില്‍ ഹണി ട്രാപ്പിംഗ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സൈനിക ഇന്റലിജന്‍സ്. ഇന്ത്യന്‍ സൈന്യത്തെയും സൈനിക ഉദ്യോഗസ്ഥരെയും ഹണി ട്രാപ്പില്‍ കുടുക്കാന്‍ പാകിസ്താനില്‍ നിന്നുള്ള ഇന്റലിജന്‍സ് സംഘം ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എല്ലാ ഉദ്യോഗസ്ഥരും ജാഗ്രതയോടെ ഇരിക്കണമെന്നാണ് നിര്‍ദേശം. പ്രത്യേക നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

1

അപരിചിതരുമായുള്ള ബന്ധം തല്‍ക്കാലം വേണ്ടെന്നാണ് സൈന്യത്തില്‍ നിന്നുള്ള നിര്‍ദേശം. ആത്മീയ നേതാക്കളായും വിദേശത്ത് നിന്നുള്ള വനിതകളായും വേഷം മാറിയാണ് ഹണി ട്രാപ്പിംഗിന് ശ്രമമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താന്‍ ഉപയോഗിക്കുന്ന 150ലധികം പ്രൊഫൈലുകള്‍ ഇന്ത്യന്‍ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിലൂടെയാണ് ഹണി ട്രാപ്പിംഗ് നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബറിലാണ് ഈ മുന്നറിയിപ്പ് സൈന്യത്തിന് നല്‍കിയത്.

പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇത്തരം പ്രൊഫൈലുകള്‍ ഉണ്ടാക്കിയത് തന്നെ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ കുടുക്കുക എന്ന ഉദ്ദേശത്തിലാണ്. അതേസമയം രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇവര്‍ ഉന്നം വെക്കുന്നതെന്നാണ് സൈന്യം സൂചിപ്പിക്കുന്നത്. അത് അപകടകരമാണെന്നും സേനാ വക്താവ് പറയുന്നു.

ഉദ്യോഗസ്ഥരോട് വൈകാരികമായ വിഷയങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ഹണി ട്രാപ്പിന് കളമൊരുക്കുമെന്നാണ് മുന്നറിയിപ്പ്. പാകിസ്താന്‍ സോഷ്യല്‍ മീഡിയ വഴിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ഇത്തരത്തില്‍ ലഭിക്കാന്‍ ഇടയാക്കരുതെന്നും നിര്‍ദേശമുണ്ട്. വിക്രം എന്ന സൈനിക ഉദ്യോഗസ്ഥനാണ് വിളിക്കുന്നതെന്നും, അതല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരാണെന്നുമൊക്കെ പറഞ്ഞാണ് ഇവര്‍ ബന്ധപ്പെടുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

 റിസോര്‍ട്ടില്‍ പകുതി എംഎല്‍എമാര്‍... ബാക്കിയുള്ളവര്‍ ഉദ്ധവിന്റെ വീട്ടില്‍, ഗഡ്കരിയില്‍ പ്രതീക്ഷ!! റിസോര്‍ട്ടില്‍ പകുതി എംഎല്‍എമാര്‍... ബാക്കിയുള്ളവര്‍ ഉദ്ധവിന്റെ വീട്ടില്‍, ഗഡ്കരിയില്‍ പ്രതീക്ഷ!!

English summary
pakistan using honey trap to malign indian army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X