കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദം വളര്‍ത്താന്‍ പാകിസ്താന്‍ പള്ളികള്‍ക്ക് പണം നല്‍കുന്നു!!

ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്ത പാക് ഐഎസ്ഐയുടെ ചാരനില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്

Google Oneindia Malayalam News

ജെയ്പൂര്‍: പാക് ഐഎസ്ഐ ആരാധനാലയങ്ങള്‍ വഴി പണം നല്‍കി ഭീകരവാദം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഇന്‍റലിജന്‍സ് ഏജന്‍സികള്‍. ആരാധനാലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരപ്പെട്ടികളിലെ പണം ഉപയോഗിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുവെന്നാണ് രാജസ്ഥാനിലെ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ വിശ്വാസികളാണ് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാന്‍ സഹായിക്കുന്നതെന്നും ഇന്‍റലിജന്‍സ് ഏജന്‍സികള്‍.

കഴിഞ്ഞ മാസം രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്ന് അറസ്റ്റിലായ പാക് ഐഎസ്ഐ ചാരന്‍ ദീന ഖാനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പാക് ഐഎസ്ഐയുടെ ചാരനായ താന്‍ 3.5 ലക്ഷം വീതം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ചാരന്മാര്‍ക്ക് കൈമാറിയിരുന്നുവെന്നും ഖാന്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

photo-

നേരത്തെ അതിര്‍ത്തി ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്ത പാക് ഐഎസ്ഐ ചാരന്‍ സത്രം, ഹാജി ഖാന്‍ എന്നിവരും ഖാന്‍ പണം നല്‍കിയ ചാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പാക് ഐഎസ്ഐ അംഗങ്ങളില്‍ നിന്ന് ഫോണില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫണ്ട് വിതരണം ചെയ്യുന്നതെന്നും അറസ്റ്റിലായ ഖാന്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. പാക് ഐഎസ്ഐ രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളില്‍ ഇത്തരത്തില്‍ ഭണ്ഡാരപ്പെട്ടികള്‍ സ്ഥാപിച്ച് വ്യാപകമായി പണം പിരിക്കുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ ഇത്തരം ആരാധനാലയങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സേനയ്ക്ക് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Pakistan using shrine donations to fund terrorism in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X