കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ പാക് ആക്രമണം, ഷെല്‍ ആക്രമണവും വെടിവെപ്പും, തിരിച്ചടിച്ച് ഇന്ത്യ!

Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പുകയുന്നതിനിടെ ജമ്മു കശ്മീരില്‍ പാകിസ്ഥാന്റെ പ്രകോപനം. കുപ്വാര ജില്ലയിലെ നൗഗാം സെക്ടറിലാണ് പാക് ആക്രമണം ഉണ്ടായത് എന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ ഷെല്‍ ആക്രമണവും വെടിവെപ്പും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച രാത്രിയോടെയാണ് പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും കൂടാതെയാണ് പാക് ആക്രമണം. ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ട് മോര്‍ട്ടാറുകള്‍ അടക്കമുളള ആയുധങ്ങളാണ് പാക് പട്ടാളക്കാര്‍ ഉപയോഗിച്ചത്. ഇന്ത്യ ഉടനെ തന്നെ പാകിസ്താന് കനത്ത മറുപടി നല്‍കിയെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കി.

Recommended Video

cmsvideo
India vs China | Comparison military strength | Oneindia Malayalam
pak

ചൊവ്വാഴ്ച തന്നെ കശ്മീരിലെ തംഗ്ദാര്‍ സെക്ടറിലും പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. നൗഗാമിലും തംഗ്ദാര്‍ സെക്ടറിലും മണിക്കൂറുകളോളം ഇരുസൈന്യവും പരസ്പരം വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഭാഗത്ത് ആര്‍ക്കും പരിക്കേല്‍ക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Pakistan violated ceasefire in Jammu Kashmir's Naugam sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X