കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളി കുളമാക്കാന്‍ പാകിസ്താന്‍; പൂഞ്ചില്‍ വെടിവെയ്പ് രൂക്ഷം!! വിമര്‍ശിച്ച് റാത്തോഡ്

പൂഞ്ച് സെക്ടറില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയതിരുന്നു

Google Oneindia Malayalam News

ദില്ലി: സമാധാനപരമായ ഹോളി ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നതിന് വേണ്ടിയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിയ്ക്കുന്നതെന്ന് രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. രാജ്യത്ത് ഹോളി ആഘോഷങ്ങള്‍ക്കിടെ ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയതിനെതിരെയായിരുന്നു റാത്തോഡിന്റെ വിമര്‍ശനം.

ഇന്ത്യ ആഘോഷത്തിന്റെ ലഹരിയിലായിരിക്കുമ്പോഴൊക്കെ പാകിസ്ഥാന്‍ ഇത്തരത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കാറുണ്ടെന്നും ഇന്ത്യയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി ആരോപിയ്ക്കുന്നു. പാക് സൈന്യം പൂഞ്ചിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ഷെല്ലാക്രമണത്തില്‍ നാശനഷ്ടങ്ങളോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

15-holi15

ഉറി ഭീകരാക്രമണത്തിന് ശേഷം പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രകോപനമില്ലാതെ പാക് സൈന്യം ഞായറാഴ്ച നടത്തിയ ഷെല്ലാക്രമണത്തില്‍ പ്രദേശ വാസികളെയും ബാധിച്ചിരുന്നു. പ്രതിരോധ വക്താവിനെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു കശ്മീരിലെ കൃഷ്ണ ഘാട്ടി സെക്ടറിലായിരുന്നു പാക് അതിക്രമം.

English summary
Cease fire violation in Kashmir: Pakistan violates ceasefire again, Rajyavardhan Singh Rathore says they disturb peace on every festival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X