Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ യുദ്ധത്തിനുറച്ച് പാകിസ്താന്‍... ആര്‍എസ് പുരയിലെ കാഴ്ചകള്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ യുദ്ധഭീതി പരത്തി വീണ്ടും പാകിസ്താന്റെ ആക്രമണം . കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യക്കാരാണ് പാക് ഷെല്ലിങ്ങില്‍ കൊല്ലപ്പെട്ടത്. ആഗസ്റ്റ് 24 ന് രാവിലെയും പാകിസ്താന്‍ സൈന്യം ഇന്ത്യക്ക് നേരെ ഷെല്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ആര്‍എസ് പുര, അര്‍ണിയ സെക്ടറുകളിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരേയും ഗ്രാമങ്ങള്‍ക്ക് നേരേയും ആണ് പാകിസ്താന്റെ ആക്രമണം. ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശമാണിത്.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് പാകിസ്താന്‍ വീണ്ടും ആക്രമണം തുടങ്ങിയത്. ഇത് രാത്രി മുഴുവന്‍ നീണ്ടു. ആര്‍എസ് പുര സെക്ടറിലെ 12 ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരേയും അര്‍ണിയ സെക്ടറിലെ 10 പോസ്റ്റുകള്‍ക്ക് നേരേയും ആയിരുന്നു ആക്രമണം.

പാക് ആക്രമണം രൂക്ഷമായതോടെ പ്രദേശത്തെ 28 ഗ്രാമങ്ങളാണ് പ്രതിസന്ധിയിലാത്. ഇവിടങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ജവാന്‍മാര്‍ പാക് ആക്രമണത്തിന് നല്ല തിരിച്ചടികൊടുക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആര്‍എസ് പുരയിലെ കാഴ്ചകള്‍...

ജീവന്‍ ഭയന്ന്

ജീവന്‍ ഭയന്ന്

ആര്‍എസ് പുരയിലെ അബ്ദുലിയാന്‍ ഗ്രാമത്തിലെ ജനങ്ങളാണിവര്‍. പാകിസ്താന്റെ ആക്രമണം ഭയന്ന് ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.

നഷ്ടം

നഷ്ടം

കഴിഞ്ഞ ദിവസം പാക് വെടിവപ്പില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ ബന്ധുക്കളുടെ ദു:ഖം.

വീട്ടിലെത്തിയ ഷെല്ലുകള്‍

വീട്ടിലെത്തിയ ഷെല്ലുകള്‍

ആര്‍എസ് പുര സെക്ടറിലെ ഒരു വീട്ടമ്മയാണിത്. അവരുടെ വലത് കയ്യിലുള്ളത് പാകിസ്താന്‍ തൊടുത്തുവിട്ട ഒരു മോര്‍ട്ടാര്‍ ഷെല്ലിന്റെ അവശിഷ്ടമാണ്. ഇടതു കയ്യില്‍ വെടിയുണ്ട കയറി തുളഞ്ഞ കഞ്ഞിപ്പാത്രവും.

അഭയാര്‍ത്ഥികള്‍

അഭയാര്‍ത്ഥികള്‍

സ്വന്തം ഗ്രാമത്തില്‍ നിന്ന് അഭയാര്‍ത്ഥികളായി പോകേണ്ടി വരുന്നവരാണിവര്‍.

ബാരാമുള്ളയില്‍

ബാരാമുള്ളയില്‍

അതിര്‍ത്തിയില്‍ പാകിസ്താനാണ് പ്രശ്‌നമെങ്കില്‍ ബാരാമുള്ളയില്‍ വിഘടനവാദികളാണ് പ്രശ്‌നം. താവ്രവാദികള്‍ക്കെതിരെ പോരാടുന്ന ഇന്ത്യന്‍ സൈന്യം.

പരിക്കേറ്റ ജവാന്‍

പരിക്കേറ്റ ജവാന്‍

കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ ആശുപത്രിയില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+