പാകിസ്താന് അടികൊടുത്തേ മതിയാവൂ.... അതിര്‍ത്തിയില്‍ അതിശക്തമായ വെടിവപ്പ്, കുട്ടികളടക്കം ഏഴ് മരണം
സാംബ മേഖലയില്‍ നിയന്ത്രണ രേഖയില്‍ അതി ശക്തമായ വെടിവപ്പാണ് പാകിസ്താന് നടത്തുന്നത്. ഇതിനകം തന്നെ സ്ത്രീകളും കുട്ടികളും അടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
ശ്രീനഗര്‍: പാകിസ്താനോട് ഇന്ത്യ കാണിക്കുന്ന മൃദു നിലപാട് അവര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് തന്നെ പറയേണ്ടിവരും. അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനമാണ് നടക്കുന്നത്.
സാംബ മേഖലയില്‍ നിയന്ത്രണ രേഖയില്‍ അതി ശക്തമായ വെടിവപ്പാണ് പാകിസ്താന് നടത്തുന്നത്. ഇതിനകം തന്നെ സ്ത്രീകളും കുട്ടികളും അടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
രജൗറിയിലും സാംബയിലും ആയി കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം ആറാണ്. അതില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് മാത്രമല്ല, ഗ്രാമങ്ങള്‍ക്ക് നേര്‍ക്കും പാകിസ്താന് ആഞ്ഞടിക്കുകയാണ്.

പാകിസ്താന്
രജൗറി, സാംബ മേഖലകളില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ്. അതി ശക്തമായ വെടിവപ്പാണ് അവിടെ നടക്കുന്നത്.

ഏഴ് പേര്
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം രജൗറി, സാംബ സെക്ടറുകളിലായി ആറ് ഗ്രാമീണരാണ് പാക് വെടിവപ്പില്‍ കൊല്ലപ്പെട്ടത്. ഒരു ജാവനും കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തിരിച്ചടി
പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുമ്പോഴെല്ലാം ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. പക്ഷേ അതുകൊണ്ട് പാകിസ്താന് ഒരു തരത്തിലും പിന്വാങ്ങുന്നില്ലെന്നതാണ് സത്യം.

തീവ്രവാദികള്‍
അതിര്‍ത്തിയില്‍ പാക് സൈന്യം ശക്തമായ വെടിവപ്പ് നടത്തുമ്പോള്‍ തീവ്രവാദികളും വെറുതേയിരിക്കുന്നില്ല. ബന്ദിപ്പോരയിലെ അജൗര ഗ്രാമത്തില്‍ നവംബര്‍ ഒന്നിന് രാവിലെ തീവ്രവാദികളും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു. ഭീകരരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ഗ്രാമീണരെ പോലും
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ മാത്രം ലക്ഷ്യമിടാതെ ഗ്രാമങ്ങളെ കൂടി ലക്ഷ്യമിട്ടാണ് പാകിസ്താന്റെ ആക്രമണം. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications