കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് അടികൊടുത്തേ മതിയാവൂ.... അതിര്‍ത്തിയില്‍ അതിശക്തമായ വെടിവപ്പ്, കുട്ടികളടക്കം ഏഴ് മരണം

സാംബ മേഖലയില്‍ നിയന്ത്രണ രേഖയില്‍ അതി ശക്തമായ വെടിവപ്പാണ് പാകിസ്താന്‍ നടത്തുന്നത്. ഇതിനകം തന്നെ സ്ത്രീകളും കുട്ടികളും അടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: പാകിസ്താനോട് ഇന്ത്യ കാണിക്കുന്ന മൃദു നിലപാട് അവര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് തന്നെ പറയേണ്ടിവരും. അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനമാണ് നടക്കുന്നത്.

സാംബ മേഖലയില്‍ നിയന്ത്രണ രേഖയില്‍ അതി ശക്തമായ വെടിവപ്പാണ് പാകിസ്താന്‍ നടത്തുന്നത്. ഇതിനകം തന്നെ സ്ത്രീകളും കുട്ടികളും അടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

രജൗറിയിലും സാംബയിലും ആയി കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം ആറാണ്. അതില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് മാത്രമല്ല, ഗ്രാമങ്ങള്‍ക്ക് നേര്‍ക്കും പാകിസ്താന്‍ ആഞ്ഞടിക്കുകയാണ്.

പാകിസ്താന്‍

പാകിസ്താന്‍

രജൗറി, സാംബ മേഖലകളില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ്. അതി ശക്തമായ വെടിവപ്പാണ് അവിടെ നടക്കുന്നത്.

ഏഴ് പേര്‍

ഏഴ് പേര്‍

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം രജൗറി, സാംബ സെക്ടറുകളിലായി ആറ് ഗ്രാമീണരാണ് പാക് വെടിവപ്പില്‍ കൊല്ലപ്പെട്ടത്. ഒരു ജാവനും കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തിരിച്ചടി

തിരിച്ചടി

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുമ്പോഴെല്ലാം ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. പക്ഷേ അതുകൊണ്ട് പാകിസ്താന്‍ ഒരു തരത്തിലും പിന്‍വാങ്ങുന്നില്ലെന്നതാണ് സത്യം.

തീവ്രവാദികള്‍

തീവ്രവാദികള്‍

അതിര്‍ത്തിയില്‍ പാക് സൈന്യം ശക്തമായ വെടിവപ്പ് നടത്തുമ്പോള്‍ തീവ്രവാദികളും വെറുതേയിരിക്കുന്നില്ല. ബന്ദിപ്പോരയിലെ അജൗര ഗ്രാമത്തില്‍ നവംബര്‍ ഒന്നിന് രാവിലെ തീവ്രവാദികളും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു. ഭീകരരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ഗ്രാമീണരെ പോലും

ഗ്രാമീണരെ പോലും

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ മാത്രം ലക്ഷ്യമിടാതെ ഗ്രാമങ്ങളെ കൂടി ലക്ഷ്യമിട്ടാണ് പാകിസ്താന്റെ ആക്രമണം. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം.

English summary
Pakistan violates ceasefire along LoC, 7 Killed. Another Soldier Martyred In Pakistan Ceasefire Violation; Army Retaliates With Massive Fire Assault ·
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X