ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക് ആക്രമണം.. ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിനിടെ ജമ്മു കാശ്മീരില്‍ പാക് ആക്രമണം. പൂഞ്ച് സെക്ടറില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാട്ടുകാരായ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പാക് ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീടിന് മുകളില്‍ ഷെല്‍ പതിച്ചതാണ് അഞ്ച് പേരുടെ മരണത്തിന് കാരണമായത്. പരിക്കേറ്റ രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി ജമ്മു കാശ്മീര്‍ ഡിജിപി എസ്പി വൈദ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് പാകിസ്താന്‍ ആക്രമണം നടത്തുന്നത്.

അതിര്‍ത്തിക്കപ്പുറത്ത് നിന്നും പാക് ഷെല്ലാക്രണം തുടരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. കശ്മീരിലെ ബാലക്കോട്ട് സെക്‌റില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആക്രമണം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണ രേഖയ്ക്ക് സമീപം കനത്ത വെടിവെപ്പും ബാലക്കോട്ട് സെക്ടറില്‍ ഷെല്‍ ആക്രമണവും തുടരുകയാണ്. കഴിഞ്ഞ ആഴ്ച അനന്തനാഗ് ജില്ലയില്‍ പോലീസും ഭീകരരും തമ്മില്‍ ആക്രമണം നടന്നിരുന്നു. ഏറ്റമുട്ടലില്‍ മൂന്ന് ഭീകരരെ കൊലപ്പെടുത്തുകയുണ്ടായി.












Click it and Unblock the Notifications