ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്താന്‍; അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ശ്രീനഗര്‍: പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാക് സൈന്യം. ജമ്മു കശ്മീരിലെ അഖ്‌നൂരില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പുലര്‍ച്ചെ നാല് മണിയോടെ പാക് സൈന്യം വെടിവെയ്പ്പ് ആരംഭിച്ചിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള സമ് വാനിലെയും ചപ്രിയാലിലേയും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. പാകിസ്താന്റെ ഭീകരവാദത്തെ പിന്തുണക്കുന്ന നയങ്ങളെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം.

പാക് അധീന കശ്മീരില്‍ ഏഴ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയെന്ന് ഇന്ത്യ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. 19 സൈനികര്‍ മരിച്ച ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താന് നല്‍കുന്ന ശക്തമായ തിരിച്ചടിയായിരുന്നു സര്‍ജിക്കല്‍ ആക്രമണം. രാജ്യത്ത് ഭീകരര്‍ക്ക് അഭയം നല്‍കുന്ന പാകിസ്താന്റെ നടപടിയില്‍ പ്രതിഷേധിച്ച ഇന്ത്യ പാകിസ്താനില്‍ വച്ച് നടക്കാനിരുന്ന 19ാമത് സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌കരിച്ചിരുന്നു. പാകിസ്താന്റെ നിലപാടിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications