അതിർത്തിയിൽ പാക് വെടിവെപ്പ്... മാവേലിക്കര സ്വദേശിയായ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു
ദില്ലി: പ്രകോപനം കൂടാതെ പാകിസ്താൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. മാവേലിക്കര പുന്നമൂട് സ്വദേശിയായ ബി എസ് എഫ് ജവാൻ ലാൻസ് നായിക് സാം എബ്രഹാമാണ് കൊല്ലപ്പെട്ടത്. ബി എസ് എഫിലെ ഹെഡ് കോൺസ്റ്റബിളായ ജഗ്പാൽ സിംഗും രണ്ട് ഗ്രാമവാസികളും പാക് വെടിവെപ്പിലും ഷെല്ലാക്രമണമത്തിലും കൊല്ലപ്പെട്ടു.

വെടിനിർത്തൽ ലംഘിച്ചാണ് പാകിസ്താന്‍ വെള്ളിയാഴ്ച ഏകപക്ഷീയമായി വെടിയുതിർത്തത്. അതിർത്തിയിലെ മൂന്ന് ജില്ലകളിലെ സൈനിക പോസ്റ്റുകൾക്ക് നേരെയായിരുന്നു വെടിവെപ്പ്. ഖത്തൂര, സാംബ, ജമ്മു എന്നിവിടങ്ങളിൽ വെടിവെപ്പുണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സാംബ സെക്ടറിലുണ്ടായ വെടിവെപ്പിലാണ് സാം എബ്രഹാം കൊല്ലപ്പെട്ടത്. വെടിവെപ്പിൽ പരിക്കേറ്റ ജഗ്പാൽ സിംഗ് വൈകുന്നേരത്തോടെയാണ് മരിച്ചത്.












Click it and Unblock the Notifications