• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാലക്കോട്ട് ആക്രമണം: ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ടടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

Newest First Oldest First
12:38 AM, 28 Feb
ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ കാനഡ.
11:42 PM, 27 Feb
ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ ഒഡീഷ കൊൽക്കത്ത തുറമുഖങ്ങളിൽ സുരക്ഷ ശക്തമാക്കി.
11:39 PM, 27 Feb
അഭിനന്ദൻ എത്രയും വേഗം മ‌ടങ്ങി വരട്ടെയെന്ന് കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്.
11:38 PM, 27 Feb
അതിർത്തിയിലെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ സൈന്യം ബങ്കർ നിർമ്മിക്കുന്നു.
11:38 PM, 27 Feb
പ്രതിപക്ഷത്തിനെതിരെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യം ഒരൊറ്റ ശബ്ദത്തിൽ സംസാരിക്കേണ്ട സമയം.
11:38 PM, 27 Feb
പ്രതിപക്ഷത്തിനെതിരെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യം ഒരൊറ്റ ശബ്ദത്തിൽ സംസാരിക്കേണ്ട സമയം.
11:38 PM, 27 Feb
പ്രതിപക്ഷത്തിനെതിരെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യം ഒരൊറ്റ ശബ്ദത്തിൽ സംസാരിക്കേണ്ട സമയം.
9:59 PM, 27 Feb
സുരക്ഷ സാഹചര്യങ്ങൾ ബിജെപി രാഷ്ട്രീയ വൽക്കരിച്ചിട്ടില്ലെന്ന് പ്രകാശ് ജാവദേക്കർ. പ്രതിപക്ഷത്തിന്റെ ആരോപപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
9:55 PM, 27 Feb
ഇന്ത്യ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന പൂജ്യം മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ സർക്കാർ പ്രൈവറ്റ് സ്കൂളുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.
9:26 PM, 27 Feb
സംഝോത എക്സ്പ്രസ്സ് നിലവിൽ ഓടികൊണ്ട‌ിരിക്കുന്നതിൽ മാറ്റം വരുത്താൻ ഇതുവരെ നിർദേശം ലഭിച്ചിട്ടില്ലെന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയിലെ ദില്ലി, അത്താരി എന്നീ സ്ഥലങ്ങളേയും പാകിസ്താനിലെ ലാഹോറിനേയും ബന്ധിപ്പിച്ച് ആഴ്ചയിൽ രണ്ട് ദിവസം ഓടുന്ന ട്രെയിനാണ് സംഝോത എക്സ്പ്രസ്സ് .
8:36 PM, 27 Feb
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്താന് തെളിവ് കൈമാറി. ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് നല്‍കിയത്.
8:29 PM, 27 Feb
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വർധിച്ചു വരുന്നതിൽ ആശങ്കയുണ്ടെന്ന് യുകെ പ്രധാനമന്ത്രി തെരേസ മെയ്.
8:26 PM, 27 Feb
ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിൽ മുംബൈയിലെ അതിവാകാര പ്രദേശങ്ങളിൽ പ്രാദേശിക പോലീസിനെ വിന്ന്യസിച്ചു.
8:24 PM, 27 Feb
വൈകുന്നേരം ആറ് മണി മുതൽ ദില്ലി മെട്രോയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
8:18 PM, 27 Feb
മൂന്ന് സൈനീക മേധാവികളുമായി രാത്രി ഏഴ് മണിക്ക് തുടങ്ങിയ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച അവസാനിച്ചു.
8:15 PM, 27 Feb
പരുക്കേറ്റ ഇന്ത്യൻ വ്യോമസേനാ പൈലറ്റിന്റെ ചിത്രം വികൃതമായി പ്രദർശിപ്പിച്ചതിൽ പാകിസ്താനെ പ്രതിഷേധമറിച്ച് ഇന്ത്യ. യാതൊരു പരുക്കുകളുമില്ലാതെ സുരക്ഷിതമായി പൈലറ്റിനെ തിരിച്ചയക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഇന്ത്യ പറഞ്ഞു. രാജ്യാന്തര മനുഷ്യാവകാശങ്ങളുടെയും ജനീവ കൺവെൻ‌ഷന്റെയും ലംഘനമാണിതെന്നും ഇന്ത്യ വ്യക്തമാക്കി.
8:05 PM, 27 Feb
കാണാതായ പൈലറ്റിനെ കുറിച്ച് ആശങ്കയുണ്ടെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയുടെ സ്വാതന്ത്ര്യവും ഏകതയും അഖണ്ഡതയും സംരക്ഷിക്കാൻ എല്ലാ മാർഗങ്ങളും സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
7:39 PM, 27 Feb
പ്രധാനമന്ത്രി നരേന്ദ്രമോദി സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കുന്നു.
7:16 PM, 27 Feb
അതിർത്തിയിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുതത്താൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സൈനീക മേധാവികളുമായി കൂടിക്കാഴ്ച നടത്തി.
7:14 PM, 27 Feb
ജമ്മു കശ്മീരിലെ കൃഷ്ണ ഘട്ടി, പൂഞ്ചിലെ മെന്ധർ സെക്ടറുകളിൽ‌ വെടി നിർത്തൽ കരാർ ലംഘിച്ച് പാക് വെടിവെപ്പ്.
7:10 PM, 27 Feb
കസ്റ്റഡിയിലുള്ള ഐഎഎഫ് പൈലറ്റിനെ ഭീഷണിപ്പെടുത്തരുതെന്ന് ഇന്ത്യ. പൈലറ്റിനെ ഉടൻ വിട്ടു നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
6:39 PM, 27 Feb
പാകിസ്താൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ ഒരു ഇന്ത്യൻ പൈലറ്റ് മാത്രമേയുള്ളൂവെന്ന് പാകിസ്താൻ സൈനീക വക്താവ്. രണ്ട് ഇന്ത്യൻ പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്നായിരുന്നു നേരത്തെ പാകിസ്താന്റെ വാദം.
5:49 PM, 27 Feb
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാകിസ്താന്റെ നീക്കത്തില്‍ അപലപിച്ച രാഹുല്‍ കാണാതായ പൈലറ്റിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക പങ്കുവെച്ചു. ഇന്ത്യയുടെ ഐക്യവും പരമാധികാരവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിനായി ഒരുമിച്ച് നില്‍ക്കാനും രാഹുല്‍ രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്യുന്നു. യോഗത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു പ്രതികരണം.
5:44 PM, 27 Feb
അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ്. ഇരു രാജ്യങ്ങളുടേയും ബന്ധത്തില്‍ റഷ്യക്ക് ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5:38 PM, 27 Feb
അദ്ദേഹത്തെ അന്തസ്സോടെ കൈകാര്യം ചെയ്യാന്‍ ആഹ്വാനവുമായി സോഷ്യല്‍ മീഡിയ. ട്വിറ്ററിലാണ് പാകിസ്താന്റെ കസ്റ്റഡിയിലുള്ള പൈലറ്റിന് വേണ്ടി ആഹ്വാനങ്ങള്‍ ഉയരുന്നത്. അതേ സമയം മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മരുമകള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹം അര്‍ഹിക്കുന്ന അന്തസ്സ് ലഭിക്കുമെന്നാണ് ഫാത്തിമ ഭൂട്ടോ പ്രതികരിച്ചത്.
5:33 PM, 27 Feb
ഇന്ത്യയിലേക്കും പാകിസ്താനിലേക്കും പോകരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശവുമായി ഫ്രാന്‍സ്.
5:17 PM, 27 Feb
പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്ദ് ഹൈദര്‍ സൗത്ത് ബ്ലോക്കിലെത്തി .
5:10 PM, 27 Feb
പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. സയ്ദ് ഹൈദരെയാണ് ഇന്ത്യ വിളിച്ച് വരുത്തിയത്.
5:05 PM, 27 Feb
നിലവിലെ സംഭവവികാസങ്ങളില്‍ തുര്‍ക്കി തങ്ങളെ പിന്തുണക്കുന്നുവെന്ന വാദവുമായി പാകിസ്താന്‍.
5:02 PM, 27 Feb
പാക് വ്യോമസേനാ വിമാനത്തെ തുരത്താന്‍ ഇന്ത്യ വ്യോമ സേന ഉപയോഗിച്ചത് ആറ് മിഗ് 21 വിമാനങ്ങളാണ്. എന്നാല്‍ ഇതില്‍ ഒരു മിഗ് വിമാനം മാത്രം സുരക്ഷിതമായി തിരിച്ചെത്തിയില്ല. മിഗ് വിമാനത്തിലുണ്ടായിരുന്ന അഭിനന്ദന്‍ വര്‍ദ്ധനെയാണ് കാണാതായിട്ടുള്ളത്.
READ MORE

ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമ സേന പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രം ആക്രമിച്ചതോടെ ഇന്ത്യ- പാക് ബന്ധം വഷളാവുന്നു. ഇന്ത്യന്‍ സുരക്ഷാ സേന ബുധനാഴ്ച രാവിലെ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചിരുന്നു. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വെച്ചാണ് സുരക്ഷാ സേന ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചത്. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വായിലെ ജെയ്ഷെ മുഹമ്മദ് ഭീകര താവളം ആക്രമിച്ച് 30 മണിക്കൂറുകള്‍ക്ക് ശേഷമാണിത്. ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40ലധികം ഇന്ത്യന്‍ ജവാന്മാര്‍ മരിച്ച് 12ാം ദിവസമാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്താന്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചത്.

oppositionmeetingdlhi

English summary
Pakistan violates Indian airspace in J&K, 1 dead in IAF MiG crash in Budgam Live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X