സൈബര്‍ ആക്രമണം: പാകിസ്താന്റെ ലക്ഷ്യം ഇന്ത്യന്‍ സര്‍ക്കാര്‍ സൈറ്റുകള്‍?
ദില്ലി: അതിര്‍ത്തിയിലെ വെടിവെപ്പിനും നുഴഞ്ഞുകയറ്റത്തിനും പിന്നാലെ പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്‍സ് ബ്യൂറോയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളായിരിക്കും പാകിസ്താന്‍ സൈബര്‍ ആര്‍മി ലക്ഷ്യം വെക്കുക എന്നാണ് ഐ ബിയുടെ സൈബര്‍ വിഭാഗം പറയുന്നത്.
ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ കംപ്യൂട്ടറുകളും കനത്ത സുരക്ഷയിലായിരിക്കണം എന്ന് ഐ ബി മുന്നറിയിപ്പ് നല്‍കുന്നു. ഐ എസ് ഐയുടെ ഭാഗമായ പാകിസ്താന്‍ സൈബര്‍ ആര്‍മി ഇതിന് മുമ്പും ഒരുപാട് ആക്രമണങ്ങള്‍ ഇതിന് മുമ്പ് നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി മാത്രം അഞ്ഞൂറോളം പേരുടെ സംഘമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് അറിയുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) വെബ്‌സൈറ്റ് പാകിസ്താന്‍ സൈബര്‍ ആര്‍മി ആക്രമിച്ചിരുന്നു. ഒരുപാട് ദിവസം വേണ്ടി വന്നു ഈ സൈറ്റ് അന്ന് പൂര്‍വ്വസ്ഥിതിയിലാക്കാന്‍. മറ്റൊരു അയല്‍രാജ്യമായ ചൈനയെപ്പോലെ തന്നെ, ഇന്ത്യയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്ന കാര്യത്തില്‍ പാകിസ്താനും ഒട്ടും പിന്നിലല്ല.
ഇന്ത്യയുമായി തുറന്ന സൈബര്‍ ആക്രമണം പ്രഖ്യാപിക്കാന്‍ ഐ എസ് ഐ തങ്ങളുടെ സൈബര്‍ വിങിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള എല്ലാ സാധ്യതകളും പാകിസ്താന്‍ ഉപയോഗിക്കും എന്നാണ് ഐ ബി നല്‍കുന്ന മുന്നറിയിപ്പ്. അതിര്‍ത്തിയിലെ വെടിവെപ്പും നുഴഞ്ഞുകയറ്റവും മാത്രമല്ല, സൈബര്‍ ആക്രമണം ഈ അജണ്ടയില്‍ പെടുമെന്ന് സാരം.












Click it and Unblock the Notifications