കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ പിണക്കം മാറ്റാന്‍ പാകിസ്താന്‍... പിന്‍വാതില്‍ ചര്‍ച്ച, സൗഹൃദമൊരുക്കി കര്‍താര്‍പൂര്‍!!

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവിയില്‍ ഇന്ത്യയുമായി ഇടഞ്ഞ പാകിസ്താന്‍ സൗഹൃദത്തിന്റെ വഴി തേടുന്നു. കര്‍താര്‍പൂര്‍ പാതയുമായി ബന്ധപ്പെട്ടാണ് അനുനയ ചര്‍ച്ചകള്‍ ഒരുങ്ങുന്നത്. നവംബര്‍ ഒമ്പതിനാണ് കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം. ഇതിന് പിന്നാലെ നയതന്ത്ര തലത്തിലുള്ള ബന്ധം ശക്തമാക്കും. ഇരുരാജ്യങ്ങളിലും നയതന്ത്ര പ്രതിനിധികള്‍ ചുമതലയേല്‍ക്കും. നേരത്തെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ കശ്മീര്‍ വിഷയത്തിന് പിന്നാലെ ഇന്ത്യ പുറത്താക്കിയിരുന്നു.

1

ഇന്ത്യയോട് സൗഹൃദം പുന: സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെന്ന സൂചനകള്‍ പാകിസ്താന്‍ നല്‍കിയിട്ടുണ്ട്. പിന്‍വാതില്‍ ചര്‍ച്ചകള്‍ അടുത്ത ഘട്ടമായി നടക്കും. ഇമ്രാന്‍ ഖാനാണ് ഇന്ത്യയുമായുള്ള എല്ലാ ബന്ധവും റദ്ദാക്കിയത്. എന്നാല്‍ ആഗോള തലത്തില്‍ നിരവധി വിഷയങ്ങളില്‍ പാകിസ്താന്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. ആഗോള തീവ്രവാദം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ശക്തമായ നീക്കങ്ങളും പാകിസ്താനെതിരെ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമാധാന മാര്‍ഗം തേടുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. തൊഴിലില്ലായ്മയും നിലവില്‍ രൂക്ഷമാണ്. ഈ സമയത്ത് ഇന്ത്യയുമായുള്ള വ്യാപാര ബന്ധമടക്കം ഇല്ലാതാവുന്നത് പാകിസ്താനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും. അതേസമയം ഇന്ത്യയുടെ പാകിസ്താന്‍ പ്രതിനിധി അജയ് ബിസാരിയ ഉടന്‍ തന്നെ സ്ഥാനമേല്‍ക്കുമെന്നാണ് സൂചന. നേരത്തെ ബിസാരിയയെ പാക് സര്‍ക്കാര്‍ മടക്കി അയച്ചിരുന്നു.

ഇന്ത്യയിലേക്കുള്ള പാക് ഹൈക്കമ്മീഷണര്‍ മോയിന്‍ ഉള്‍ ഹക്ക് ഉടന്‍ തന്നെ സ്ഥാനമേല്‍ക്കുമെന്നും സൂചനയുണ്ട്. അതേസമയം കര്‍താര്‍പൂര്‍ ഇടനാഴി സമാധാനത്തിനുള്ള വഴിയായി കാണുമെന്നാണ് ഇന്ത്യയുടെ നിലപാട്. കര്‍താര്‍പൂര്‍ ഇടനാഴി ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുമെന്നും വിലയിരുത്തലുണ്ട്. അതേസമയം പാകിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്കായി മുന്‍കൈ എടുക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

 റിസോര്‍ട്ടില്‍ പകുതി എംഎല്‍എമാര്‍... ബാക്കിയുള്ളവര്‍ ഉദ്ധവിന്റെ വീട്ടില്‍, ഗഡ്കരിയില്‍ പ്രതീക്ഷ!! റിസോര്‍ട്ടില്‍ പകുതി എംഎല്‍എമാര്‍... ബാക്കിയുള്ളവര്‍ ഉദ്ധവിന്റെ വീട്ടില്‍, ഗഡ്കരിയില്‍ പ്രതീക്ഷ!!

English summary
pakistan want to restore diplomatic ties with india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X