കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് വേണ്ടത് രാജാക്കന്‍മാരെയല്ല... കാവല്‍ക്കാരേയാണ്.. കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യത്തിന് വേണ്ടത് രാജാക്കന്മാരെയല്ല, കാവൽക്കാരെ

ദില്ലി: രാജ്യത്തിന് വേണ്ടത് രാജാക്കന്‍മാരേയല്ല, കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ മേം ഭി ചൗക്കീദാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു മോദി.കോണ്‍ഗ്രസിന്‍ററെ നാല് തലമുറകള്‍ രാജ്യം ഭരിച്ചു മുടിച്ചു.ഇനി രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കാന്‍ താന്‍ ആരേയും അനുവദിക്കില്ല, മോദി പറഞ്ഞു.

modi

രാജ്യത്തെ കാത്ത് സംരക്ഷിക്കേണ്ടത് കാവല്‍ക്കാരന്‍റെ ചുമതലയാണ്. ബാലക്കോട്ടിന്‍റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ പാകിസ്താനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ബാലക്കോട്ട് നടത്തിയ തിരിച്ചടിയില്‍ തനിക്ക് നേര്‍ കോണ്‍ഗ്രസ് വിരല്‍ ചൂണ്ടുകയാണ്. ബാലക്കോട്ട് വ്യോമാക്രമണം നടത്തിയത് രാജ്യത്തെ സൈനികര്‍ ആണ്, താനല്ലെന്നും മോദി പറഞ്ഞു.

തിരിച്ചടിയ്ക്ക് ശേഷം അവര്‍ പുനര്‍നിര്‍മ്മാണം നടത്തുകയാണ്. പാകിസ്താനില്‍ ഭീകാര കേന്ദ്രങ്ങള്‍ ഇല്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ബാലക്കോട്ട് തിരിച്ചടി നടന്ന സ്ഥലത്ത് അവര്‍ സ്കൂള്‍ കെട്ടി പടുക്കുകയാണ്. തിരിച്ചടി പുറം ലോകം അറിയാതിരിക്കാന്‍ ആണ് അവര്‍ ഇത്തരത്തില്‍ ചെയ്യുന്നത്. രാജ്യത്തെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്താനെ പിന്തുണയ്ക്കുന്നവരാണെന്നും മോദി ആവര്‍ത്തിച്ചു.

English summary
Pakistan will die its own death, leave it, let’s move ahead: PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X