കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനും ശ്രീലങ്കയും ഇന്ത്യന്‍തടവുകാരെ വിടുന്നു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പാകിസ്താനും, ശ്രീലങ്കയും തടവില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇന്ത്യ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിയ്ക്കുന്നത്. മെയ് 26 ന് തടവുകാരെ വാഗ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ്ക്കും. പാകിസ്താന് പിന്നാലെ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയും പറഞ്ഞു.

ഇന്ത്യുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാക് പ്രധാനമന്ത്രിയും സന്ദര്‍ശന വേളയില്‍ തന്നെയാണ് പാകിസ്താന്‍ ഇന്ത്യന്‍ തടവുകാരെ മോചിപ്പിയ്ക്കുന്നത്.

Pakistan

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയ്ക്ക് രാഷ്ട്രപതി ഭവനിലാണ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ നടക്കുുക. രാഷ്ട്രപതിഭവന്റെ മുറ്റത്ത് സത്യപ്രതിഞ്ജ ചടങ്ങിനായി പ്രത്യേക വേദി സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ചന്ദ്രശേഖര്‍, വാജ് പേയി എന്നിവരാണ് ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചെയ്ത നേതാക്കള്‍. സത് പ്രതിജ്ഞ ചടങ്ങിന് ഒരു ദിവസം ബാക്കി നില്‍ക്കുമ്പോഴും ക്യാബിനറ്റിലെ മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.

English summary
Pakistan will release 150 Indian Prisoners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X