കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍ നഗര്‍: രാഹുലിന്റെ പ്രസ്താവന വിവാദമായി

Google Oneindia Malayalam News

ദില്ലി: മുസാഫര്‍ കലാപത്തിലെ ഇരകളെ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു. ഇന്‍ഡോറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശം.

''മുസാഫര്‍ നഗര്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ മുസ്ലീം യുവാക്കളെ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലുള്ളവര്‍ ബന്ധപ്പെട്ടുവെന്ന് ഒരു ഉന്നത ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥനാണ് അറിയിച്ചത്. തക്ക സമയത്തുള്ള ഇടപെടല്‍ മൂലമാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഇവരുടെ ശ്രമം. ഇതിനെതിരേ കരുതിയിരിക്കണം.''-കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പറഞ്ഞു.

Rahul Gandhi

രാഹുലിന്റെ പ്രസ്താവന മുസ്ലീങ്ങളെ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുന്നതാണ്. ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്‌നേഹത്തെയാണ് രാഹുല്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. പ്രസ്താവന പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണം-ബിജെപി വക്താവ് ഷഹ്‌നവാസ് ഹുസൈന്‍ പറഞ്ഞു.

രാഹുലിന്റെ പ്രസ്താവന തീര്‍ത്തും നിര്‍ഭാഗ്യകരമായി പോയെന്ന് മുസ്ലീം പുരോഹിതനായ ഷഹര്‍ ഖാസി, മൗലാനാ അബുല്‍ ഇര്‍ഫാന്‍ മിയാന്‍ ഫരംഗി മഹാലി അറിയിച്ചു. കോണ്‍ഗ്രസ് പോലുള്ള ദേശീയ പാര്‍ട്ടിയുടെ നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുള്ളത്. മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണിത്. ഞങ്ങള്‍ രാജ്യ സ്‌നേഹികളാണ്. രാജ്യത്തിനുവേണ്ടി എന്തും ചെയ്യും. ഗാന്ധി മാപ്പ് പറയുക തന്നെ വേണം.

English summary
Rahul Gandhi's comment in Indore last evening that he had been told Pakistani agencies are approaching victims of the recent Muzaffarnagar riots to lure them into terrorism, has kicked up a political storm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X