ഇന്ത്യ ആക്രമിക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നത് പാക് സൈന്യം! പാകിസ്താന് താക്കീത്
നിയന്ത്രണരേഖ ഇന്ത്യ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പാകിസ്താനെ അറിയിച്ചിട്ടുണ്ട്
ദില്ലി: ഇന്ത്യയില്‍ അതിര്‍ത്തി കടന്ന് ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നത് പാക് സൈന്യമെന്ന് ഡിജിഎംഒ ലഫ്. ജനറല്‍ എകെ ഭാട്ടിയ. വ്യാഴാഴ്ച പാക് ഡിജിഎംഒയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ പ്രത്യേക പ്രദേശം കേന്ദ്രീകരിച്ച് ഭീകരകേന്ദ്രങ്ങള്‍ സ്ഥാപിച്ച് പരിശീലനം നല്‍കിവരികയാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ഭീകരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പാകിസ്താന് നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ഭീകരര്‍ കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറുന്നത് തടയണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. 778 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിയന്ത്രണ രേഖയ്ക്ക് സമീപത്ത് 18- മുതല്‍ 20 വരെ ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയന്ത്രണരേഖ ഇന്ത്യ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചിട്ടുണ്ട്.

സെപ്തംബറില്‍ ഉറി സൈനിക ക്യാമ്പ് ആക്രമിച്ച കേസില്‍ ഇന്ത്യ പിടികൂടിയ പാക് പൗരന്മാരെ എന്‍ഐഎ കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ് പാകിസ്താനുള്ള മുന്നറിയിപ്പ്. വെള്ളിയാഴ്ച വാഗാ അതിര്‍ത്തിയില്‍ വച്ച് രണ്ട്് പാക് പൗരന്മാരെയും ഇന്ത്യ പാക് അധികൃതര്‍ക്ക് കൈമാറും. ഇക്കാര്യവും ഡിജിഎംഒ അറിയിച്ചിട്ടുണ്ട്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍












Click it and Unblock the Notifications