കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ആക്രമിക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നത് പാക് സൈന്യം! പാകിസ്താന് താക്കീത്

നിയന്ത്രണരേഖ ഇന്ത്യ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പാകിസ്താനെ അറിയിച്ചിട്ടുണ്ട്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ അതിര്‍ത്തി കടന്ന് ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നത് പാക് സൈന്യമെന്ന് ഡിജിഎംഒ ലഫ്. ജനറല്‍ എകെ ഭാട്ടിയ. വ്യാഴാഴ്ച പാക് ഡിജിഎംഒയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ പ്രത്യേക പ്രദേശം കേന്ദ്രീകരിച്ച് ഭീകരകേന്ദ്രങ്ങള്‍ സ്ഥാപിച്ച് പരിശീലനം നല്‍കിവരികയാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ഭീകരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ഭീകരര്‍ കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറുന്നത് തടയണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. 778 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിയന്ത്രണ രേഖയ്ക്ക് സമീപത്ത് 18- മുതല്‍ 20 വരെ ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയന്ത്രണരേഖ ഇന്ത്യ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചിട്ടുണ്ട്.

pakistan-army

സെപ്തംബറില്‍ ഉറി സൈനിക ക്യാമ്പ് ആക്രമിച്ച കേസില്‍ ഇന്ത്യ പിടികൂടിയ പാക് പൗരന്മാരെ എന്‍ഐഎ കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ് പാകിസ്താനുള്ള മുന്നറിയിപ്പ്. വെള്ളിയാഴ്ച വാഗാ അതിര്‍ത്തിയില്‍ വച്ച് രണ്ട്് പാക് പൗരന്മാരെയും ഇന്ത്യ പാക് അധികൃതര്‍ക്ക് കൈമാറും. ഇക്കാര്യവും ഡിജിഎംഒ അറിയിച്ചിട്ടുണ്ട്.

English summary
India on Thursday asked Pakistan to take action against the increasing number of terrorists being spotted at "launch pads" along the Line of Control, even as it conveyed the two Pakistani teenagers who had accidentally strayed across the border last September would be handed over at the Wagah border on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X