മോദി ഹൃദയം കീഴടക്കിക്കളഞ്ഞു!പാകിസ്ഥാനിലെ കുഞ്ഞ് ആരാധിക പറയുന്നത് കേള്‍ക്കൂ! നിസാരമല്ലത്രേ...
അഖീദത്ത് നവീദ് ആണ് മോദിയുടെ കുഞ്ഞ് ആരാധിക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ബന്ധത്തിന്റെ ആവശ്യകതയെ കുറിച്ച് നവീദ് കത്തില്‍ വ്യക്തമാക്കുന്നു.
ഇസ്ലാമാബാദ്: വര്‍ഗീയതയുടെ പേരില്‍ മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പാകിസ്ഥാന് പെണ്‍കുട്ടിയുടെ കത്ത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയതിനാണ് പാകിസ്ഥാനില്‍ നിന്നുളള പതിനൊന്നുകാരി മോദിയെ അഭിനന്ദിച്ചു കൊണ്ട് കത്തെഴുതിയിരിക്കുന്നത്. മോദി ഇന്ത്യക്കാരുടെ മാത്രമല്ല പാകിസ്ഥാനികളുടെയും ഹൃദയം കവര്ന്നിരിക്കുകയാണെന്ന് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
അഖീദത്ത് നവീദ് ആണ് മോദിയുടെ കുഞ്ഞ് ആരാധിക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ബന്ധത്തിന്റെ ആവശ്യകതയെ കുറിച്ച് നവീദ് കത്തില്‍ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാകാന്‍ മോദിക്ക് കഴിയട്ടെയെന്നും നവീദ് ആശംസിക്കുന്നു. പാക് മാധ്യമങ്ങളാണ് കത്ത് പുറത്തു വിട്ടിരിക്കുന്നത്.
നേരത്തെ സുഷമ സ്വരാജിനും നവീദ് കത്തെഴുതിയിരുന്നു. സമാധാനത്തെ കുറിച്ച് തന്നെയാണ് നവീദ് സുഷമയ്ക്കും കത്തെഴുതിയത്.

ആശംസകള്‍
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയും മോദിയും നേടിയ മികച്ച വിജയങ്ങളെ അഭിനന്ദിച്ചാണ് കത്ത് അയച്ചിരിക്കുന്നത്. പതിനൊന്ന് വയസുകാരിയായ അഖീദത്ത് നവീദ് ആണ് പാകിസ്ഥാനില്‍ നിന്നുള്ള കുഞ്ഞ് ആരാധിക.

സമാധാനത്തിന്റെ പാലമാകുക
ഇന്ത്യക്കാരുടെ മാത്രമല്ല, പാകിസ്ഥാനിലുള്ളവരുടെയും ഹൃദയം കീഴടക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നവീദ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന്റെ പാലലമാകാന് മോദിക്ക് കഴിയട്ടെയെന്നും കത്തില്‍ ആശംസിക്കുന്നു.

മോദിക്ക് കഴിയും
ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സമാധാനത്തിന്റെ ആവശ്യകതയെ കുറിച്ച് നവീദ് കത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഇത് വേഗത്തിലാക്കാന്‍ മോദിക്ക് കഴിയുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

വിജയം നേടിയത്
ജനങ്ങളുടെ ഹൃദയം കീഴടക്കുക എന്നത് മഹത്തായ കാര്യമാണെന്ന് അച്ഛന് പറഞ്ഞിട്ടുണ്ടെന്ന് നവീദ് പറയുന്നു. നിരവധി ഇന്ത്യക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കാനായതു കൊണ്ടാണ് ഉത്തര്‍പ്രദേശില്‍ വിജയിക്കാനായതെന്നും കത്തില്‍ പറയുന്നു.

സമാധാനവും സൗഹൃദവും
മോദിക്ക് കൂടുതല്‍ ഹൃദയങ്ങള്‍ കീഴടക്കണമെങ്കില്‍ സൗഹൃദവും സമാധാനവും ശക്തമാക്കണമെന്ന് നവീദ് പറയുന്നു. രണ്ട് രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം ഉണ്ടാകണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

തോക്കുകള്‍ക്ക് പകരം മരുന്ന്
തോക്കുകള്‍ക്ക് പകരം പാവപ്പെട്ടവര്‍ക്കായി മരുന്നുകളും വെടിയുണ്ടകള്‍ക്ക് പകരം പുസ്തകങ്ങളും വാങ്ങുമെന്ന് തീരുമാനിക്കണമെന്ന് ഇരു രാജ്യങ്ങളോടുമായി കത്തില്‍ പറയുന്നു. രണ്ട് പേജുള്ള കത്താണ് എഴുതിയിരിക്കുന്നത്.
-
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications