Get Updates
Get notified of breaking news, exclusive insights, and must-see stories!

പുൽവാമ ആക്രമണത്തിന്റെ പരിണിത ഫലം; ജയ്പൂർ സെൻട്രൽ ജയിലിൽ പാക് തടവുകാരനെ തല്ലിക്കൊന്നു!!

Recommended Video

cmsvideo
    പുൽവാമ ആക്രമണത്തിന്റെ പരിണിത ഫലം, പാക് തടവുകാരനെ കൊന്നു

    ജയ്പൂർ: പുൽവാമ ഭീകരാക്രമണത്തിന്റെ പരിണിത ഫലം ജയ്പൂർ സെൻട്രൽ ജയിലിലും. പാകിസ്താൻ തടവുകാരനെ സഹ തടവുകാർ തല്ലി കൊന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് പലയിടത്തും പാക് വിരുദ്ധ വികാരം ശക്തമാണ്. പാകിസ്താനി വിദ്യാര്‍ത്ഥികള്‍ക്കുനേരെ പലയിടത്തും അക്രമങ്ങളുണ്ടാകുന്നുണ്ട്.

    ഇതിന് പിന്നാലെയാണ് ജയിലിനുള്ളിൽ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. ഷക്കീറുള്ള എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്. ചാരവൃത്തി ആരോപിച്ചാണ് ഷക്കീറുള്ളയെ ജയിലിലടച്ചത് എന്നാണ് പ്രാഥമിക വിവരം.

    കൊലപാതകം ജയിലിനകത്ത് വെച്ച്

    കൊലപാതകം ജയിലിനകത്ത് വെച്ച്

    ജയിലിനകത്ത് വെച്ചാണ് ഷക്കീറുള്ളയെ തല്ലികൊന്നത്. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം കൂട്ടി നാല് സഹതടവുകാർ തല്ലികൊല്ലുകയായിരുന്നെന്ന് രാജസ്ഥാൻ പോലീസിലെ അഡീഷണൽ കമ്മീഷണർ ലക്ഷ്മൺ ഗൗർ പറയുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    യുഎപിഎ കേസ്

    യുഎപിഎ കേസ്


    2011ൽ യുഎപിഎ പ്രകാരമാണ് ഷക്കീറുള്ളക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2017ലാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. പാകിസ്താനിലെ സിയാൽകോട്ട് സ്വദേശിയാണ് സക്കീറുള്ള. ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവവുമായി ബന്ധപ്പെട്ട് ജയ്പൂർ സെൻട്രൽ ജയിലിൽ എത്തിയിച്ചുണ്ട്.

    കശ്മീർ വിദ്യാർത്ഥികൾക്കെതി രെയും അക്രമം

    കശ്മീർ വിദ്യാർത്ഥികൾക്കെതി രെയും അക്രമം

    ഭീകര ആക്രമണത്തിന് ശേഷം രാജ്യത്ത് വിവിധ ഇടങ്ങളില്‍ കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന് ഇരയായിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പേര് പറഞ്ഞ് ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ സംഘ്പരിവാര്‍ കശ്മീരി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച സംഭവമുണ്ടായിരുന്നു. കശ്മീരി വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

    പാക് വിരുദ്ധ വികാരം ശക്തം

    പാക് വിരുദ്ധ വികാരം ശക്തം


    കശ്മീരിനെയും കശ്മീരികളെയും ഒറ്റപ്പെടുത്തണമെന്ന മേഘാലയ ഗവർണറുടെ പ്രതികരണവും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് പലയിടത്തും പാക് വിരുദ്ധ വികാരം ശക്തമാണ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഉടലെടുത്ത ഇന്ത്യാ-പാക് പോരിനെ ജയിലിനകത്തെ കൊലപാതകം കൂടുതൽ സങ്കീർണ്ണമാക്കിയേക്കും.

    ആക്രമണത്തിൽ പാകിസ്താന് നേരിട്ട് പങ്ക്

    ആക്രമണത്തിൽ പാകിസ്താന് നേരിട്ട് പങ്ക്

    ജമ്മുകശ്മീരില്‍ പുല്‍വാമ ഭീകര ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സംഭവം നടന്നിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താൻ സേന, പാക്സ്താൻ സ്പൈ ഏജൻസി തുടങ്ങിയ ഏജൻസികൾ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ സുരക്ഷ ഏജൻസികൾ വ്യക്തമാക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+