കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍; കശ്മീരില്‍ യുദ്ധവിമാനം തകര്‍ന്നുവീണു, 2 സൈനികര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

Recommended Video

cmsvideo
പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടി വെച്ചിട്ട് ഇന്ത്യ | #SurgicalStrike2 | Oneindia Malayalam

ദില്ലി/ശ്രീനഗര്‍: ഇന്ത്യയുടെ വ്യോമാക്രമണത്തിന് തിരിച്ചടിക്കാന്‍ പാകിസ്താന്‍ നീക്കം നടത്തുന്നു. പാകിസ്താന്റെ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെത്തി ബോംബുകള്‍ വര്‍ഷിച്ചു. കശ്മീരില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ സര്‍ക്കാര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന് ശേഷമാണ് കശ്മീരില്‍ യുദ്ധവിമാനങ്ങള്‍ പ്രവേശിച്ചത്.

അതിനിടെ കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനം തകര്‍ന്ന് വീണ് രണ്ടു സൈനികര്‍ രക്തസാക്ഷികളായി. ഇതിന്റെ കാരണം വ്യക്തമല്ല. ഈ വിവരങ്ങള്‍ പുറത്തുവരുന്ന വേളയില്‍ തന്നെയാണ് മൂന്ന് പാക് യുദ്ധവിമാനങ്ങള്‍ കശ്മീരില്‍ കടന്നുകയറി ആക്രമണം നടത്തിയത്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. ശക്തമായ യുദ്ധം തുടങ്ങുമോ എന്ന ആശങ്കയുമുണ്ട്....

പാക് യുദ്ധവിമാനങ്ങള്‍

പാക് യുദ്ധവിമാനങ്ങള്‍

കശ്മീരിലെ റജൗരി ജില്ലയിലുള്ള നൗഷേരയിലാണ് പാക് സൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍ കടന്നുകയറിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഈ വേളയില്‍ പാക് സൈനിക വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് സര്‍പ്രൈസ് നല്‍കുമെന്ന് പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞിരുന്നു.

 തിരിച്ചടി ഇങ്ങനെ

തിരിച്ചടി ഇങ്ങനെ

അതേസമയം, പൂഞ്ചിലും പാകിസ്താന്‍ സൈന്യം കടന്നുകയറാന്‍ ശ്രമിച്ചു. ബോംബുകള്‍ വര്‍ഷിക്കുയും ചെയ്തു. പുല്‍വാമ ആക്രമണത്തിന് ശേഷം അതിര്‍ത്തി അശാന്തമായി തുടരുകയാണ്. ഇന്ത്യന്‍ വ്യോമസേന ശക്തമായ തിരിച്ചടി പാകിസ്താനിലെ ബാലാകോട്ടില്‍ കൊടുത്തിരുന്നു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിന് സൈന്യം ശക്തമായ തിരിച്ചടി കൊടുത്തു. അഞ്ച് പാക് സൈനിക പുരകള്‍ നശിപ്പിച്ചു.

പാകിസ്താനില്‍ നിര്‍ണായക യോഗം

പാകിസ്താനില്‍ നിര്‍ണായക യോഗം

ഇന്ത്യന്‍ ആക്രമണം ഉണ്ടായ ഉടനെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദേശീയ സുരക്ഷാ കമ്മിറ്റി യോഗം ചേര്‍ന്നു. ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. ഇതിന് പിന്നാലെയാണ് പാക് സൈനിക വിമാനം കശ്മീരില്‍ കടന്നുകയറിയത്.

സൈനിക വിമാനം തകര്‍ന്നു, രണ്ടു പേര്‍ കൊല്ലപ്പെട്ടു

സൈനിക വിമാനം തകര്‍ന്നു, രണ്ടു പേര്‍ കൊല്ലപ്പെട്ടു

അതിനിടെ കശ്മീരിലെ ബദ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണു. കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ കാരണമെന്ന് സൈന്യം പറയുന്നു. പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു. തകര്‍ന്ന് വീണ ഉടനെ വിമാനത്തിന് തീപ്പിടിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ബദ്ഗാമിലെ ഗാരന്റ് കലാന്‍

ബദ്ഗാമിലെ ഗാരന്റ് കലാന്‍

ബദ്ഗാമിലെ ഗാരന്റ് കലാന്‍ ഗ്രാമത്തിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണത്. രാവിലെ 10.45നായിരുന്നു സംഭവമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം രണ്ടായി തകരുകയായിരുന്നു. വീണ ഉടനെ തീപ്പിടിക്കുകയും ചെയ്തു.

രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു

രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന സ്ഥലത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവ പൈലറ്റിന്റെയും സഹപൈലറ്റിന്റെയുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലമാണിത്. ആളുകള്‍ കത്തുന്ന വിമാനത്തിന് അടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 വ്യോമ നിരോധനം ഏര്‍പ്പെടുത്തി

വ്യോമ നിരോധനം ഏര്‍പ്പെടുത്തി

അതേസമയം, സുരക്ഷാ ക്രമീകരങ്ങള്‍ ഇന്ത്യന്‍ സൈന്യം ശക്തമാക്കി. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വ്യോമ നിരോധനം ഏര്‍പ്പെടുത്തി. ജമ്മു, ശ്രീനഗര്‍, ലേ തുടങ്ങിയ പ്രദേശങ്ങളില്‍ വിമാനങ്ങള്‍ പറക്കാന്‍ പാടില്ല. വിമാനം പറന്നാല്‍ വെടിവെച്ചിടും.

 വിമാനത്താവളങ്ങള്‍ അടച്ചു

വിമാനത്താവളങ്ങള്‍ അടച്ചു

വാണിജ്യ വിമാനങ്ങള്‍ പറക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയെന്ന സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ എന്തും സംഭവിക്കാം എന്നതാണ് സാഹചര്യം. ഈ വേളയില്‍ വിമാനങ്ങള്‍ പറക്കുന്നത് ആശങ്ക സൃഷ്ടിക്കും. ഇതാണ് വ്യോമ നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം. ജമ്മുവിലും ശ്രീനഗറിലും വിമാനത്താവളങ്ങള്‍ അടച്ചു.

തിരിച്ചടിയുണ്ടായേക്കും

തിരിച്ചടിയുണ്ടായേക്കും

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയ ശേഷം പാക് സൈന്യത്തിന്റെ തിരിച്ചടിയുണ്ടാകുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. പാക് സൈന്യം അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമവും നടത്തിയിരുന്നു. ഇതിന് ശക്തമായ തിരിച്ചടി സൈന്യം നല്‍കി. പിന്നാലെയാണ് പാക് യുദ്ധവിമാനങ്ങള്‍ എത്തിയത്.

തുരത്തിയെന്ന് സൈന്യം

തുരത്തിയെന്ന് സൈന്യം

പൂഞ്ചിലും റജൗരിയിലുമാണ് പാകിസ്താന്റെ യുദ്ധവിമാനങ്ങള്‍ ഇടിച്ചുകയറിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി വെടിയുതിര്‍ത്തു. ഈവേളയില്‍ തിരിച്ചുപോകുമ്പോഴാണ് പാക് യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്. പാക് സൈന്യത്തെ തുരത്തിയെന്ന ഇന്ത്യന്‍ സൈന്യം അറിയിച്ചു.

സൈന്യം വെടിവച്ചിട്ടെന്ന് വാദം

സൈന്യം വെടിവച്ചിട്ടെന്ന് വാദം

അതേസമയം, പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നുകൊണ്ടാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് പാകിസ്താന്‍ സൈന്യം അവകാശപ്പെട്ടു. സ്വയം പ്രതിരോധമാണ് തങ്ങള്‍ നടത്തുന്നതെന്നും അത് തങ്ങളുടെ അവകാശമാണെന്നും പാക് സൈന്യം പറയുന്നു. രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്‌തെന്നും പാക് സൈന്യം അവകാശപ്പെട്ടു.

രണ്ടെണ്ണം വീണുവെന്ന് പാകിസ്താന്‍

രണ്ടെണ്ണം വീണുവെന്ന് പാകിസ്താന്‍

പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം കടന്നിരുന്നു. അപ്പോഴാണ് വെടിവച്ചത്. രണ്ട് യുദ്ധവിമാനങ്ങള്‍ തങ്ങള്‍ വെടിവച്ചിട്ടു. ഒന്ന് പാകിസ്താനിലും മറ്റൊന്ന് ഇന്ത്യയിലും വീണു. ഒരു ഇന്ത്യന്‍ പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, പാക് വിമാനം വെടിവച്ചിട്ടെന്ന് ഇന്ത്യയും അറിയിച്ചു.

പാകിസ്താനില്‍ പത്ത് മിനുട്ട് ഭൂമി കുലുങ്ങി; മിറാഷ്, അവാക്‌സ്, സുഖോയ്, പോപിയി... വമ്പന്‍മാര്‍ ഇറങ്ങിപാകിസ്താനില്‍ പത്ത് മിനുട്ട് ഭൂമി കുലുങ്ങി; മിറാഷ്, അവാക്‌സ്, സുഖോയ്, പോപിയി... വമ്പന്‍മാര്‍ ഇറങ്ങി

English summary
Pakistani Jets Violate Indian Air Space, Drop Bombs on Way Out, IAF Aircraft Crashes in Jammu and Kashmir’s Budgam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X