കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തക്കാളി തന്നില്ലെങ്കിൽ ഇന്ത്യയിൽ ആറ്റംബോംബിടും, പാക് റിപ്പോർട്ടറുടെ ഭീഷണി വീഡിയോ വൈറൽ, പ്രതിഷേധം

Google Oneindia Malayalam News

Recommended Video

cmsvideo
തക്കാളി തന്നില്ലെങ്കിൽ ഇന്ത്യയിൽ ആറ്റംബോംബിടും | Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ ആറ്റം ബോംബിടും എന്ന ഭീഷണിയുമായി പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ. പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്താനിലേക്കുളള തക്കാളി കയറ്റുമതി നിര്‍ത്തലാക്കും എന്ന ഇന്ത്യയുടെ മുന്നറിയിപ്പിനുളള മറുപടിയായിട്ടാണ് പാക് റിപ്പോര്‍ട്ടര്‍ ആറ്റംബോംബ് ഭീഷണി മുഴക്കുന്നത്. യാളുടെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മധ്യപ്രദേശിലെ കര്‍ഷകരാണ് പാകിസ്താനിലേക്ക് ഇനി തക്കാളി കയറ്റി അയക്കില്ല എന്ന് പ്രഖ്യാപിച്ചത്. തങ്ങളുടെ ഭക്ഷണം കഴിച്ച് പാകിസ്താന്‍ നമ്മുടെ പട്ടാളക്കാരെ കൊല്ലുകയാണ് എന്ന് ആരോപിച്ചാണ് കര്‍ഷകര്‍ തീരുമാനം പ്രഖ്യാപിച്ചത്.

india

എന്നാല്‍ പാകിസ്താനിലേക്ക് തക്കാളി കയറ്റി അയക്കില്ല എന്ന തീരുമാനം നീചവും തരംതാണതുമാണ് എന്നാണ് പാക് റിപ്പോര്‍ട്ടര്‍ വീഡിയോയില്‍ പറയുന്നത്. തക്കാളി രാഹുല്‍ ഗാന്ധിയുടേയും മോദിയുടേയും വായില്‍ തിരുകുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. പാകിസ്താന്‍ ആറ്റംബോംബ് ഉണ്ടാക്കിയിരിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടി മാത്രമാണ്.

പാകിസ്താന്റെ ശക്തി കണ്ട് ഭയന്നിട്ടാണ് തക്കാളി കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചിരിക്കുന്നതെന്നും പാക് റിപ്പോര്‍ട്ടര്‍ വീഡിയോയില്‍ പറയുന്നു. തക്കാളി തരുന്നത് നിര്‍ത്തുകയാണ് എങ്കില്‍ പകരം ആറ്റംബോംബ് ആവും ഇന്ത്യയിലേക്ക് വരിക എന്നും ഇയാള്‍ ഭീഷണി മുഴക്കുന്നു. ഈ വീഡിയോയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഭീഷണിക്ക് പരിഹാസ രൂപത്തില്‍ മറുപടിയുമായി ബിജെപി നേതാവ് തജിന്ദര്‍ ഭഗ്ഗ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ ആറ്റംബോബ് ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ 3 കിലോ തക്കാളി താന്‍ പാകിസ്താനിലേക്ക് അയക്കുമെന്നാണ് ദഗ്ഗയുടെ പരിഹാസം.

English summary
Pakistani journo threatens India: Tamatar ka jawab atom bomb se dia jayega
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X