എട്ട് മാസത്തിനിടെ 17 സ്ത്രീകളെ കുത്തിപ്പരിക്കേല്‍പ്പിച്ചു, പാക് യുവാവിന്റെ പ്രതികാരത്തിന് പിന്നില്‍
ഇസ്ലാമാബാദ്: രണ്ടാനമ്മയോടുള്ള പ്രതികാരം തീര്‍ക്കാന്‍ പാക് യുവാവ് 17 സ്ത്രീകളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇവരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ക്രൂരയായ രണ്ടാനമ്മയോടുള്ള പ്രതികാരത്തിന്റെ പേരിലായിരുന്നു യുവാവിന്റെ നടപടി. 22 കാരനായ മുഹമ്മദ് അലിയാണ് ജനുവരി മുതല്‍ സ്ത്രീകളെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നത്. വെള്ളിയാഴ്ച റാവല്‍പിണ്ടിയിലായിരുന്നു സംഭവം.
എനിക്ക് സ്ത്രീകളെ വെറുപ്പാണ്, അതുകൊണ്ട് ഞാന്‍ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. തെരുവില്‍ കാണുന്ന എല്ലാപ്രായത്തില്‍പ്പെട്ട സ്ത്രീകളെയുമാണ് യുവാവ് ആക്രമിച്ചുകൊണ്ടിരുന്നത്.തനിക്കെതിരെയുള്ള രണ്ടാനമ്മയുടെ പീഡനമാണ് സ്ത്രീ വിദ്വേഷത്തിന് പിന്നിലെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.

തെരുവില്‍ എപ്പോഴും അലഞ്ഞുതിരിയുന്ന ഇയാള്‍ സ്ത്രീകളെ ആക്രമിക്കാനുള്ള ഊഴം കാത്തിരിക്കാറാണ് പതിവ്. ഒടുവില്‍ യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ചത് ഒരു നഴ്‌സായിരുന്നു. പാക് തലസ്ഥാന നഗരമായ ഇസ്ലാമാബാദിനൊടടുത്ത റാവല്‍ പിണ്ടിയിലായിരുന്നു ആക്രമണ സംഭവങ്ങളെല്ലാം അരങ്ങേറിയത്.












Click it and Unblock the Notifications