Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകനേ മരിക്കുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കൂ'; പത്താന്‍കോട്ട് ഭീകരനോട് അമ്മ പറഞ്ഞത്

പത്താന്‍കോട്ട്: പത്താന്‍കോട്ടിലെ വ്യോമത്താവളം ആക്രമിക്കുന്നതിന് മുന്‍പ് ഭീകരര്‍ പാക്കിസ്ഥാനിലെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ നാല് അന്താരാഷ്ട്ര കോളുകളാണ് പത്താന്‍കോട്ടില്‍ നിന്നും പുറത്തേക്ക് പോയത്. വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമായിരുന്നു എല്ലാ കോളുകളും.

ഭീകരര്‍ പുലര്‍ച്ചെ മൂന്നുമണിയോടടുത്താണ് വ്യോമകേന്ദ്രം ആക്രമിച്ചത്. ഇതിനു മുന്‍പ് വീട്ടുകാരുമായി സംസാരിക്കുകയായിരുന്നു. ഇവര്‍ ഇന്ത്യയിലാണെന്നും ഭീകരാക്രമണം നടത്താനാണ് എത്തിയതെന്നും വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കി. മരിക്കുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കണമെന്നായിരുന്നു ഒരു ഭീകരന് അമ്മ നല്‍കിയ അവസാന ഉപദേശം.

punjab-map

വ്യോമകേന്ദ്രത്തില്‍ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ 4 ഭീകരരും 3 ജവാന്‍മാരും കൊല്ലപ്പെട്ടിരുന്നു. വ്യോമസേന താവളത്തില്‍ കടുത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായത്. ഭീകരരെല്ലാം ജെയ്‌ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരാണെന്നാണ് സംശയം.

എന്‍ഐഎ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കൊല്ലപ്പെട്ട ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും ഡിസംബര്‍ അവസാനം പത്താന്‍കോട്ട് എത്തിയിട്ടുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ താമസിച്ച സ്ഥലങ്ങളും സഹായം നല്‍കിയവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. അതിനിടെ ഒരു ഭീകരര്‍ രക്ഷപ്പെട്ടതായും സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+