പാകിസ്ഥാന് ആണവ ശാസ്ത്രജ്ഞന് എ ക്യു ഖാന് അന്തരിച്ചു
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ആണല പദ്ധതിയുടെപിതാവ് എന്ന റിയപ്പെട്ടിരുന്ന എക്യു ഖാന് അബ്ദുല്‍ ഖദീര്‍ ഖാന് അന്തരിച്ചു. 85 വയസായിരുന്നു പ്രായം. ഇസ്്ലാമാബാദിലെ ഖാന് റിസേര്‍ച്ച് ലബോറട്ടറീസ് ആശുപ്ത്രിയില്‍ വച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയാരുന്നു അന്ത്യം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് അതിരാവിലെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നുവെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എ ക്യു ഖാന്റെ നിര്യാണം തീരാ നഷ്ടമാണെന്ന് പ്രതിരോധ മന്ത്രി പര്‍വേസ് ഘട്ടക്ക് പറഞ്ഞു.

'രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ പാക്കിസ്ഥാന് എന്നെന്നും ആദരിക്കുംമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാക്കിസ്ഥാന് പ്രസിഡന്റ് ആരിഫ് അല്വിയും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. രാഷ്ട്രത്തെ രക്ഷിക്കുന്ന ആണവ പ്രതിരോധം വികസിപ്പിക്കാന്‍ അദ്ദേഹം ഞങ്ങളെ സഹായിച്ചു, നന്ദിയുള്ള ഒരു രാഷ്ട്രം ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും പ്രസിഡന്റ് ആല്‍വി ട്വീറ്റ് ചെയ്തു.
കൊവിഡ് ബാധിച്ച് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു.ഒരു പാക്കിസ്ഥാന് നായകന്റെ ജീവന് രക്ഷിക്കാന്‍ മെഡിക്കല്‍ വിദഗ്ധര്‍ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് പറഞ്ഞു. ശ്വാസകോശം തകരാറിലായതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആഗസ്റ്റ് 26 ന് ഖാന് റിസര്‍ച്ച് ലബോറട്ടറീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 1936-ല്‍ ഇന്ത്യയിലെ ഭോപ്പാലിലാണ് ഡോ. ഖാന് ജനിച്ചത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
മറ്റ് രാജ്യങ്ങള്‍ക്ക് ആണവായുധ സാങ്കേതിക വിദ്യ ചോര്‍ത്തി നല്കി വില്‍പ്പന നടത്തിയതിന് 2004ല്‍ വീട്ടു തടങ്കലിലാക്കപ്പെട്ടിരുന്നു. 19542ലാണ് അദ്ദേഹം ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് പോയത്. തുടര്‍ന്ന് കുടുംബത്തോടൊപ്പം കറാച്ചിയില്‍ താമസമാക്കുകയായിരുന്നു. 1956ല്‍ ബിഎസി സി ഫിസിക്സില്‍ ബിരുദവും നേടി. 1956 മുതല്‍ 1959 വരെ ഖാനെ കറാച്ചി മെട്രോപൊളിറ്റന്‍ കോര്‍പ്പറേഷനില്‍ അളവ് തൂക്ക ഇന്‍സ്പെക്ടറായി നിയമിതനായി. 1996ലും 1999ലും നിഷാന്‍ ഐ ഇംതിയാസ് അവാര്‍ഡ് നേടി. 1989ല്‍ ഹിലാല്‍ ഐ ഇംതിയാസ് അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ ശവസംസ്കാരം വൈകീട്ട് 3.30ന് ഇസ്ലാമാബാദിലെ ഫൈസല്‍ പള്ളിയില്‍ നടക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. .
Recommended Video
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications