ജനുവരി ഒന്നുമുതല്‍ പാക് ഗായകന് അദ്നാന് സാമി ഇന്ത്യന്‍ പൗരന്
ദില്ലി: 2016 ലെ പുതുവര്‍ഷപ്പിറവിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷവാനായ വ്യക്തികളില്‍ ഒരാള്‍ അദ്നാന് സാമി ആയിരിക്കും. അന്നാണ് പാക്കിസ്ഥാന് പൗരനെന്ന ഭാരം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരനെന്ന പദവിയിലേക്ക് അദ്നാന് സാമി മാറുന്നത്. വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്ന അദ്നാന് സാമിയുടെ ഏറെനാളത്തെ ആഗ്രഹമാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലോടെ പൂവണിയുന്നത്.
ശിവസേന ഉള്‍പ്പെടെയുള്ളവര്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അക്കാര്യം തള്ളുകയായിരുന്നു. ശാസ്ത്രം, തത്വശാസ്ത്രം, കല, സാഹിത്യം, മനുഷ്യപുരോഗതി, ലോകസമാധാനം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് 1955ലെ ഇന്ത്യന്‍ സിറ്റിസണ്‍ഷിപ് ആക്ട് പ്രകാരം പൗരത്വം നല്‍കാവുന്നതാണ്. ഈ നിയമമാണ് സമിക്ക് തുണയായത്.

2001 മുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന സാമി കഴിഞ്ഞ മെയ് 26നാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചത്. സാമിയുടെ പൗരത്വം അപേക്ഷ ഏറെ ചര്‍ച്ചകള്‍ക്കും നയതന്ത്ര വിദഗ്ധരുടെ ഇടപെടലുകള്‍ക്കും വഴിവെച്ചു. പാക്കിസ്ഥാന് ഇന്ത്യയുടെ ശത്രുരാജ്യമായതിനാല് അത്തരമൊരു രാജ്യത്തുള്ളവരെ പരിഗണിക്കരുതെന്നായിരുന്നു ശിവസേന ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, സാമിയെ ഉള്‍ക്കൊള്ളാന്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍കൂടിയാണ് അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്കാന് തീരുമാനിച്ചത്. ഇന്ത്യയില്‍ എത്തിയതുമുതല്‍ ഓരോവര്‍ഷവും സാമി വിസയുടെ കാലാവധിനീട്ടുകയായിരുന്നു. 2015 മെയ് 26ന് സാമിയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചെങ്കിലും അത് പുതുക്കി നല്കാന് പാക്കിസ്ഥാന് തയ്യാറായില്ല. ഇതോടെ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കുകയായിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications