കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരി ഒന്നുമുതല്‍ പാക് ഗായകന്‍ അദ്‌നാന്‍ സാമി ഇന്ത്യന്‍ പൗരന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: 2016 ലെ പുതുവര്‍ഷപ്പിറവിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷവാനായ വ്യക്തികളില്‍ ഒരാള്‍ അദ്‌നാന്‍ സാമി ആയിരിക്കും. അന്നാണ് പാക്കിസ്ഥാന്‍ പൗരനെന്ന ഭാരം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരനെന്ന പദവിയിലേക്ക് അദ്‌നാന്‍ സാമി മാറുന്നത്. വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്ന അദ്‌നാന്‍ സാമിയുടെ ഏറെനാളത്തെ ആഗ്രഹമാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലോടെ പൂവണിയുന്നത്.

ശിവസേന ഉള്‍പ്പെടെയുള്ളവര്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അക്കാര്യം തള്ളുകയായിരുന്നു. ശാസ്ത്രം, തത്വശാസ്ത്രം, കല, സാഹിത്യം, മനുഷ്യപുരോഗതി, ലോകസമാധാനം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് 1955ലെ ഇന്ത്യന്‍ സിറ്റിസണ്‍ഷിപ് ആക്ട് പ്രകാരം പൗരത്വം നല്‍കാവുന്നതാണ്. ഈ നിയമമാണ് സമിക്ക് തുണയായത്.

adnan-sami

2001 മുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന സാമി കഴിഞ്ഞ മെയ് 26നാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചത്. സാമിയുടെ പൗരത്വം അപേക്ഷ ഏറെ ചര്‍ച്ചകള്‍ക്കും നയതന്ത്ര വിദഗ്ധരുടെ ഇടപെടലുകള്‍ക്കും വഴിവെച്ചു. പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രുരാജ്യമായതിനാല്‍ അത്തരമൊരു രാജ്യത്തുള്ളവരെ പരിഗണിക്കരുതെന്നായിരുന്നു ശിവസേന ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, സാമിയെ ഉള്‍ക്കൊള്ളാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍കൂടിയാണ് അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ എത്തിയതുമുതല്‍ ഓരോവര്‍ഷവും സാമി വിസയുടെ കാലാവധിനീട്ടുകയായിരുന്നു. 2015 മെയ് 26ന് സാമിയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചെങ്കിലും അത് പുതുക്കി നല്‍കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല. ഇതോടെ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കുകയായിരുന്നു.

English summary
Pakistani singer Adnan Sami bags Indian Citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X