കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമാതിർത്തി ലംഘിക്കാൻ പാക് ശ്രമം; പൈലറ്റില്ല വിമാനം ഇന്ത്യ വെടിവെച്ചിട്ടു,പാക് പ്രകോപനം തുടരുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
വ്യോമാതിർത്തി ലംഘിക്കാൻ പാക് ശ്രമം | Oneindia Malayalam

ജയ്പൂർ: പാകിസ്താന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമം നടത്തി. രാജസ്ഥാനിലെ ബിക്കാനീറിൽ ആയിരുന്നു അതിർത്തി ലംഘിക്കാനുള്ള ശ്രമം നടന്നത്. വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള പാകിസ്താന്‍ ശ്രമം ഇന്ത്യ തകര്‍ത്തു.

<strong>എഐഎഡിഎംകെ പുതിയ സഖ്യ സാധ്യത തേടുന്നു; വിജയകാന്തുമായി സഹകരിക്കുമെന്ന് സൂചന... മാര്‍ച്ച് അഞ്ചിന് അടിയന്തിര യോഗം വിളിച്ച് ഡിഎംഡികെ!!</strong>എഐഎഡിഎംകെ പുതിയ സഖ്യ സാധ്യത തേടുന്നു; വിജയകാന്തുമായി സഹകരിക്കുമെന്ന് സൂചന... മാര്‍ച്ച് അഞ്ചിന് അടിയന്തിര യോഗം വിളിച്ച് ഡിഎംഡികെ!!

വ്യോമസേനയാണ് പാക് ശ്രമം പരാജയപ്പെടുത്തിയത്. പാകിസ്താന്റെ പൈലറ്റില്ലാ വിമാനത്തിനെതിരെ ഇന്ത്യ വിമാനവേധ മിസൈല്‍ പ്രയോഗിക്കുകയായിരുന്നു. 11.30 നായിരുന്നു ബികാനിര്‍ സെക്ടറില്‍ അതിര്‍ത്തി ലംഘിക്കാനുള്ള ശ്രമം ഉണ്ടായത്. സുഖോയ് 30എംകെഐ യുദ്ധവിമാനമാണ് പാക് ഡ്രോണിനെ നേരിട്ടത്.

Indian army


സുഖോയ് വിമാനത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റ പാകിസ്താന്റെ ഡ്രോണ്‍ പാക് അതിര്‍ത്തിക്കുള്ളില്‍ ഫോർട്ട് അബ്ബാസ്സിലാണ് തകര്‍ന്നു വീണത്. തിങ്കളാഴ്ച വൈകീട്ട് ജമ്മു കശ്മീരിലെ ത്രാലിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തിങ്കളാഴ്ച പുലർച്ചെ കശ്മീര്‍ അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിനു പിന്നാലെയാണ് ബിക്കാനീറിലെ നീക്കം.

ഇന്ത്യന്‍ സൈനിക പോസ്റ്റുകളേയും അതിര്‍ത്തി ഗ്രാമങ്ങളേയും ലക്ഷ്യമിട്ടായിരുന്നു തുടര്‍ച്ചയായ ആക്രണം. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്ക് നൗഷേരയിലുണ്ടായ വെടിവയ്പ്പിനുശേഷം ആദ്യമായാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചത്.

English summary
Pak Spy Drone Shot Down By Sukhoi-30 In Rajasthan's Bikaner: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X