കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവീദ് വന്നത് പാകിസ്ഥാനില്‍ നിന്നു തന്നെ

  • By Aiswarya
Google Oneindia Malayalam News

ദില്ലി : കശ്മീരിലെ ഉധംപുരില്‍ പിടിയിലായ പാക് തീവ്രവാദി മുഹമ്മദ് നവീദിന്റെ നുണപരിശോധനാ ഫലം പുറത്ത്. പാകിസ്താനില്‍ നിന്നാണ് ഇന്ത്യയിലെത്തിയതെന്ന് പരിശോധനയില്‍ നവീദ് സമ്മതിച്ചു.

ലഷ്‌കറെ തൊയ്ബ ക്യാമ്പില്‍ നിന്ന് പരിശീലനം കിട്ടിയിരുന്നു. പാകിസ്താനിലെ ഒരു മതപുരോഹിതനാണ് തന്നെ റിക്രൂട്ട് ചെയ്തത്. പണവും വീടും നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നതായും നവീദ് നുണപരിശോധനയില്‍ പറഞ്ഞതായി പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

terroristnewwwwww

നവീദ് തുടര്‍ച്ചയായി മൊഴി മാറ്റുന്നതിനാലാണ് എന്‍ഐഎ നുണപരിശോധനക്ക് വിധേയമാക്കിയത്. ദില്ലിയിലെ കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയിലായിരുന്നു നുണപരിശോധന.

നവീദിന്റെ രണ്ട് കൂട്ടാളികളുടെ രേഖാചിത്രം ദേശീയ അന്വേഷണ ഏജന്‍സി പുറത്ത് വിട്ടു. 38-40 വയസ് പ്രായം തോന്നിക്കുന്ന സാര്‍ഖാന്‍ എന്നറിയപ്പെടുന്ന മൊഹമ്മദ് ഭായി, 17-18 പ്രായമുള്ള അബു ഒകാശ എന്നിവരുടെ രേഖാചിത്രങ്ങളാണ് തയ്യാറാക്കിയത്.

English summary
The National Investigation Agency (NIA) on Tuesday conducted a lie-detector test on arrested Pakistani terrorist Mohammed Naveed, alias Usman, at the New Delhi-based Central Forensic Science Laboratory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X