കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സംഭവം. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പ്രകോപനമില്ലാതെ പാക് സൈന്യം വെടിവയ്ക്കുകയായിരുന്നെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്നും അധികൃതര്‍ അറിയിച്ചു. മണിപ്പൂര്‍ സ്വദേശിയായ ബിഎസ്എഫ് ജവാനാണ് കൊല്ലപ്പെട്ടത്.

bsf

പാക് സൈന്യത്തിന്റെ വെടിവയ്പ്പിനെ തുടര്‍ന്ന് കഴിഞ്ഞ മാസം സുരക്ഷ ഉദ്യോഗസ്ഥറക്കം 15 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കിയത്. ബിഎസ്എപ് ജവാന്റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Recommended Video

cmsvideo
Pfizer Vaccine to get approval for emergency use very soon | Oneindia Malayalam

അതേസമയം, ദിവസങ്ങൾക്ക് മുമ്പ് പാക് വെടിവയ്പ്പിൽ ഇന്ത്യ കനത്ത തിരിച്ചടിയാണ് നൽകിയത്. അന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നഷ്ടടം സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏഴോ എട്ടോ പാക് സൈനികര്‍ പ്രത്യാക്രമത്തില്‍ കൊല്ലപ്പെട്ടെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇവരില്‍ രണ്ട് സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ടായിരുന്നു.

കോണ്‍ഗ്രസില്‍ പച്ചക്കൊടി കാണിച്ച് രാഹുല്‍, 5 നിര്‍ദേശങ്ങള്‍ നടപ്പാക്കും, 2 പേരെ ഒഴിവാക്കും, ഐക്യത്തിന് ശ്രമം!!കോണ്‍ഗ്രസില്‍ പച്ചക്കൊടി കാണിച്ച് രാഹുല്‍, 5 നിര്‍ദേശങ്ങള്‍ നടപ്പാക്കും, 2 പേരെ ഒഴിവാക്കും, ഐക്യത്തിന് ശ്രമം!!

English summary
Pakistani troops fire on Kashmir border: BSF jawan martyred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X