പാക്കിസ്ഥാന്‍ യുവതി ഇന്ത്യയിലെത്തിയത് ഷാരൂഖിനെ കാണാന്‍
പാക്കിസ്ഥാന്‍ സ്വദേശിയായ ചന്ദ് ഖാന്‍ എന്ന 27 കാരി ഇന്ത്യയില്‍ എത്തിയത് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനെ കാണാന്‍. സംത്സോത എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ജലന്ദര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് യുവതിയെ പോലീസ് പിടികൂടിയത്. മതിയായ യാത്രാ രേഖകളില്ലാതെയാണ് ഇവര്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്.
സിനിമാതാരങ്ങളോടുള്ള ആരാധന മൂത്ത് വീട് വിട്ടിറങ്ങിപ്പോയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനോടുള്ള ആരാധന മൂത്ത് പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ ചന്ദ് ഖാന്‍ സ്വന്തം രാജ്യം തന്നെ ഉപേക്ഷിച്ചാണ് വന്നിരിക്കുന്നത്. പാസ്‌പോര്‍ട്ടോ മതിയായ രേഖകളോ ഒന്നും തന്നെ ഈ സ്ത്രീയുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല.

ചോദ്യം ചെയ്തപ്പോള്‍ സഹോദരനൊപ്പമാണ് താന്‍ ഇന്ത്യയിലേക്ക് വന്നതെന്നാണ് ആദ്യം ചന്ദ് ഖാന്‍ പറഞ്ഞത്. കുട്ടികളുണ്ടാവാത്ത പ്രശ്‌നത്തില്‍ ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിനായി വന്നതാണെന്നും യുവതി പോലീസിനോട് പറയുകയുണ്ടായി.
എന്നാല്‍,പിന്നീട് ചന്ദ് ഖാന്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ വലിയ ആരാധികയാണ് താന്‍. അദ്ദേഹത്തെ കാണാനായിട്ടാണ് ഇന്ത്യയില്‍ വന്നതെന്നും,അതിനായി മുംബൈയിലേക്ക് പോകുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. സ്ത്രീ ഒരു മനോരോഗിയാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.
ഗുരുദാസ്പൂര്‍ ആക്രമണം കഴിഞ്ഞിട്ട് ഏതാനും ദിവസം മാത്രമേ ആയുള്ളൂ. ഇതിനിടയിലാണ് പാക്കിസ്ഥാനില്‍ നിന്നും ഒരു യുവതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംശയങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ട് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.












Click it and Unblock the Notifications