Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫേസ്ബുക്കില്‍ നിന്ന് കിട്ടിയ തെളിവാണ്'; ഇന്ത്യന്‍ ജെറ്റുകള്‍ തകര്‍ത്തെന്ന അവകാശവാദത്തില്‍ പാകിസ്ഥാന്‍

ലാഹോര്‍: ഓപ്പറേഷന്‍ സിന്ദൂരിനിടെ റാഫേല്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ജെറ്റുകള്‍ പാകിസ്ഥാന്‍ സൈന്യം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദത്തിന്റെ തെളിവ് ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളാണ് ഈ അവകാശവാദത്തിന് ആധാരം എന്നായിരുന്നു ഖ്വാജ ആസിഫ് പറഞ്ഞത്.

സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൂന്ന് റഫേല്‍ ജെറ്റുകളുള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായാണ് പാകിസ്ഥാന്‍ അവകാശവാദം. മൂന്ന് റഫേല്‍ ജെറ്റുകള്‍, ഒരു എസ്യു 30, ഒരു മിഗ് 29 എന്നീ വിമാനങ്ങള്‍ തകര്‍ത്തു എന്നാണ് പാകിസ്ഥാന്‍ പറയുന്നത്. പാകിസ്ഥാന്റെ അവകാശവാദം തെളിയിക്കാന്‍ എന്തെങ്കിലും തെളിവുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് ഖ്വാജ ആസിഫ് വിചിത്രമായ പ്രസ്താവന നടത്തിയത്.

Operation Sindoor

'ഇതെല്ലാം സോഷ്യല്‍ മീഡിയയിലാണ്, ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലാണ്, നമ്മുടെ സോഷ്യല്‍ മീഡിയയിലല്ല. ജെറ്റുകളുടെ അവശിഷ്ടങ്ങള്‍ അവരുടെ വശത്ത് വീണു. അത് മുഴുവന്‍ ഇന്ത്യന്‍ മാധ്യമങ്ങളിലും നിറഞ്ഞിരിക്കുന്നു,' അദ്ദേഹം പറഞ്ഞു. അതേസമയം പാകിസ്ഥാന്റെ വാദം നേരത്തെ തന്നെ ഇന്ത്യ തള്ളിയിരുന്നു. ശ്രീനഗറില്‍ വിമാനം തകര്‍ന്ന് വീണു എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ 2021 ലേത് ആണ് എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ പരിശീലന ക്യാമ്പുകളും ലോഞ്ച്പാഡുകളും ഉള്‍പ്പെടെയുള്ള തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിരവധി ഭീകരരാണ് ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയെന്നോണമാണ് ഇന്ത്യ ആക്രമണം നടത്തിയത്.

ആക്രമണവും ആളപായവും പാകിസ്ഥാന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം തകര്‍ന്നുവീണ വിമാനത്തിന്റെ ഒരു ഫോട്ടോ പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ ചാനലുകള്‍ പങ്കുവെക്കുകയും അത് തകര്‍ന്ന റാഫേല്‍ വിമാനമാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനാ യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്തു.

'ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്ഥാന്‍ അനുകൂല ഹാന്‍ഡിലുകളുടെ പഴയ ചിത്രങ്ങള്‍ സൂക്ഷിക്കുക! ഓപ്പറേഷന്‍ സിന്ദൂരിനിടെ ബഹാവല്‍പൂരിന് സമീപം പാകിസ്ഥാന്‍ അടുത്തിടെ ഒരു ഇന്ത്യന്‍ റാഫേല്‍ ജെറ്റ് വെടിവെച്ചിട്ടുവെന്ന അവകാശവാദത്തോടെ തകര്‍ന്ന വിമാനത്തിന്റെ ഒരു പഴയ ചിത്രം പ്രചരിക്കുന്നുണ്ട്. 2021 ല്‍ പഞ്ചാബിലെ മോഗ ജില്ലയില്‍ തകര്‍ന്നുവീണ ഒരു മിഗ്-21 യുദ്ധവിമാനത്തിന്റേതാണ് ഈ ചിത്രം,' പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.

അതിനിടെ ഇന്ത്യയുമായുള്ള ഒരു പൂര്‍ണ്ണമായ യുദ്ധം ഒഴിവാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണെന്ന് പിന്നീട് ആസിഫ് പറഞ്ഞു. 'ഈ സംഘര്‍ഷം ഒരു പൂര്‍ണ്ണമായ യുദ്ധമായി വികസിക്കാനുള്ള സാധ്യതയുണ്ട്, അത് ഒഴിവാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്,' ആസിഫ് പറഞ്ഞു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണം വ്യക്തമായ ലംഘനമായിരുന്നു എന്നും സംഘര്‍ഷം വികസിപ്പിക്കാനും മേഖലയെ അപകടകരമായ ഒന്നാക്കി മാറ്റാനുമുള്ള ക്ഷണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമെങ്കില്‍ പാകിസ്ഥാന്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിന് തയ്യാറാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. 'കഴിഞ്ഞ രണ്ടാഴ്ചയായി ഞങ്ങള്‍ ഇന്ത്യയോട് ശത്രുതാപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പറഞ്ഞുവരുന്നു. പക്ഷേ, ഞങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ഞങ്ങള്‍ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാല്‍, തീര്‍ച്ചയായും ഈ സംഘര്‍ഷം അവസാനിപ്പിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരിച്ചടിക്ക് സൈന്യത്തിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+