Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ നിന്നുള്ള 11 അംഗ കുടുംബത്തെ രാജസ്ഥാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജയ്പൂര്‍: പാകിസ്താനില്‍ നിന്നുമുള്ള കുടിയേറ്റക്കാരായ 11 പേരെ രാജസ്ഥാനിലെ ജോധ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലോഡ്ത ഗ്രാമത്തിലെ ഒരു ഫാമില്‍ നിന്നാണ് ഇവരുടെ മൃദദേഹങ്ങള്‍ കണ്ടെത്തിയത്. മുഴുവന്‍ പേരും ഒരു കുടുബംത്തില്‍ നിന്നുള്ളവരാണ്. മരണത്തിന്‍റെ കാരണം എന്താണെന്നതില്‍ ഇതുവരെ വ്യക്ത വരുത്താന്‍ സാധിച്ചിട്ടില്ലയ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന സൂചനയുള്ളതായി ചിലേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിസരത്ത് ചില രാസവസ്തുക്കളുടെ ഗന്ധം ഉണ്ടെന്നും, ആത്മഹത്യ ചെയ്യാന്‍ അവര്‍ വിഷം കഴിച്ചിരിക്കാമെന്നും റൂറല്‍ എസ്പി രാഹുൽ ബർഹത്ത് പറഞ്ഞു. മൃതദേഹങ്ങളിലൊന്നും പരിക്കേറ്റ അടയാളങ്ങളില്ലെന്നും മറ്റ് ആക്രമത്തിന്‍റേതായ യാതൊരു ലക്ഷണങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. താന്‍ വീടിന് പുറത്ത് ഉറങ്ങുകയായിരുന്നതിനാല്‍ രാത്രിയില്‍ അകത്ത് സംഭവിച്ചതൊന്നും അറിയില്ലെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

crima

ഇയാളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. മരണപ്പെട്ടവരെല്ലാം പാകിസ്താനില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരാണ്. കൃഷി ഭൂമി വാടകയ്ക്ക് എടുത്ത് ഗ്രാമത്തില്‍ താമസിച്ച് കൃഷി ചെയ്യുന്നവരാണ് ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+