കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുന്ധതി റോയിയ്ക്ക് പാകിസ്താനിലേക്ക് ക്ഷണം, ഇന്ത്യ- പാക് പ്രശ്‌നം ആളിക്കത്തുമോ!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക് പാകിസ്താനിലേക്ക് ക്ഷണം. പാകിസ്താനിലെ പഞ്ചാബ് അസംബ്ലി അംഗം ഷേയ്ക്ക് അലാലുദ്ദീനാണ് കശ്മീര്‍ താഴ് വരയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പാക് അസംബ്ലിയില്‍ സംസാരിക്കാന്‍ അരുന്ധതി റോയിയെ ക്ഷണിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ അരുന്ധതി റോയിയ്ക്ക് അനുമതി ലഭിക്കുന്ന കാര്യത്തിലാണ് ആശങ്ക അവശേഷിക്കുന്നത്. ഇന്ത്യ-പാക് ബന്ധം സ്വരച്ചേര്‍ച്ചയില്ലാതെ തുടരുമ്പോള്‍ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നതിലേക്ക് നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കശ്മീര്‍ താഴ് വരയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്ന് ആരോപിച്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ വിവാദ പ്രസ്താവനകള്‍ ചൂണ്ടിക്കാണിച്ച ട്രെഷറി ബഞ്ച് അംഗം അദ്ദേഹത്തിന്റെ പ്രസ്താവന ഖേദജനകമാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. പ്രതിഷേധം അറിയിക്കാന്‍ പാകിസ്താനിലെ ഇന്ത്യന്‍ അംബാസിഡര്‍ ഗൗതം ബാംബവാലെയെ വിളിപ്പിച്ച് പ്രതിഷേധം അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

arunthathi

കശ്മീരികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദില്ലിയില്‍ മാത്രമല്ലെന്നും കശ്മീര്‍ താഴ് വരയിലെ പ്രക്ഷോഭങ്ങള്‍ക്ക് പാകിസ്താന് മേല്‍ പഴി ചാരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ പാകിസ്താന്‍ ഏറ്റെടുത്തതിന് പിന്നാലെ അന്താരാഷ്ട്രതലത്തിലും സൈന്യവും കശ്മീര്‍ ജനതയും തമ്മിലുള്ള ഏറ്റുമുട്ടലും, സൈന്യത്തിന്റെ പ്രതിരോധവും ചര്‍ച്ചായിരുന്നു. ഇന്ത്യയില്‍ കശ്മീര്‍ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര ഫോറത്തിന് മുമ്പാകെ അറിയിക്കാന്‍ പാര്‍ലമെന്ററി സെക്രട്ടറി റാണാ അര്‍ഷാദും, പാക് പ്രധാനമന്ത്രി നവാസ് ഷെറീഫും ചേര്‍ന്ന് ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരിയായ അരുന്ധതി റോയിയെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പാകിസ്താനിലേക്ക ക്ഷണിക്കാനുള്ള പാക് നീക്കം.

English summary
Pakisthan invites Arunthathi Roy to Pak assembly. Pakistan's Punjab assembly member Sheikh Allauddin has suggested to invite Arunthathi Roy to Pakisthan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X