കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടേണ്ടെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ്

  • By Desk
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധ്പപെട്ട് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലിന്‍റെ ട്വീറ്റിന് മറുപടിയുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള കൈകടത്തലുകളെ തങ്ങള്‍ അറപ്പോടെയാണ് കാണുന്നതെന്ന് അതിനാല്‍ തങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസും പാകിസ്ഥാനും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയെന്ന് മോദിഗുജറാത്ത് തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസും പാകിസ്ഥാനും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയെന്ന് മോദി

ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുന്നത് പാകിസ്താനാണെന്ന് കാര്യം എല്ലാവര്‍ക്കുമറിയാമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ പഠിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും ജനാധിപത്യ സംവിധാനത്തിൽ സ്വന്തം നിലയ്ക്കുതന്നെ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ച് ജയിക്കാനുള്ള ആർജവം ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 ravishankarprasad

ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും പാകിസ്താനും തമ്മില്‍ ധാരണയുണ്ടാക്കിയതായി ആരോപിച്ച നരേന്ദ്രമോദിക്ക് മറുപടിയായി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാകിസ്താനെ വലിച്ചിഴയ്ക്കരുതെന്നും അവരവരുടെ ശക്തികൊണ്ട് വിജയം നേടാന്‍ ശ്രമിക്കണമെന്നും മോദിയുടെ ആരോപണത്തിന് മറുപടിയായി മുഹമ്മദ് ഫൈസല്‍ പറഞ്ഞിരുന്നു.

English summary
pakisthan no need to interfear in indias internal matters says central minister ravishankar prasad. minister gives reply to pakisthan foriegn affairs ministry spokesperson mohammed faisals tweet in connection with gujarat election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X