• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പാകിസ്താന്‍ പാര്‍ലമെന്‍റ് അക്രമിക്കും'; തടയാന്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം: ബിജെപി നേതാവ്

  • By Desk

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാതെ ഭീകരവാദ വിരുദ്ധ നടപടികളില്‍ കേന്ദ്ര സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും ഇന്ത്യന്‍ തിരിച്ചടിയും തിരഞ്ഞെടുപ്പില്‍ നേട്ടമാവുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

ശബരിമലയുടെ മണ്ണില്‍ താമര വിരിയിക്കാന്‍ കെ സുരേന്ദ്രന്‍?; 2 സീറ്റില്‍ വിജയം ലക്ഷ്യം വെച്ച് ബിജെപി

അതിര്‍ത്തിയിലെ സംഘര്‍ങ്ങള്‍ കര്‍ണാടകയില്‍ ബിജെപിക്ക് വലിയ നേട്ടം കൊണ്ടുവരുമെന്ന യെദ്യൂരപ്പയുടെ പ്രസ്താവന ദേശീയ തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടംവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസമില്‍ നിന്നുള്ള ബിജെപി മന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മറ്റൊരു വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

വീണ്ടും ബിജെപി സര്‍ക്കാര്‍

വീണ്ടും ബിജെപി സര്‍ക്കാര്‍

2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയില്ലെങ്കില്‍ പാകിസ്താന്‍ സൈന്യമോ തീവ്രവാദികളോ ഇന്ത്യന്‍ പാര്‍ലമെന്‍റ് കെട്ടിടം അക്രമിക്കുമെന്നാണ് മുതിര്‍ന്ന ബിജെപി നേതാവും ആസാം മന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ അഭിപ്രായപ്പെടുന്നത്.

ആക്രമണം നേരിടേണ്ടി വന്നാല്‍

ആക്രമണം നേരിടേണ്ടി വന്നാല്‍

പാകിസ്താന്‍റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു ആക്രമണം ഇന്ത്യക്ക് നേരിടേണ്ടി വന്നാല്‍, പ്രധാനമന്ത്രിയായി മോദിയില്ലാതെ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് കരുത്തുണ്ടാവില്ലെന്ന് ആസാം സര്‍ക്കാറിലെ ധന-ആരോഗ്യ വകുപ്പ് മന്ത്രിയായ ഹിമന്ത അവകാശപ്പെട്ടു.

മോദിയെ പിന്തുണക്കണം

മോദിയെ പിന്തുണക്കണം

നമ്മള്‍ മോദിയെ പിന്തുണച്ച് വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലേറ്റണം. അതുപോലെ ആസാമില്‍ ബിജെപിയേയും വീണ്ടും അധികാരത്തില്‍ കൊ​ണ്ടുവരണം. അതുണ്ടായില്ലെങ്കില്‍ പാകിസ്താന്‍ സൈന്യമോ, അവരുടെ സാഹയത്തോടെ തീവ്രവാദികളോ ഇന്ത്യന്‍ പാര്‍ലമെന്‍റ് കെട്ടിടം അക്രമിച്ചേക്കും.

ധൈര്യം ഉണ്ടാവില്ല

ധൈര്യം ഉണ്ടാവില്ല

അപ്പോള്‍ നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രി മോദിയല്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടിക്കാനുള്ള ധൈര്യം ഉണ്ടാവില്ല. അതു കൊണ്ട് നമ്മല്‍ വീണ്ടും അദ്ദേഹത്തെ അധികാരത്തലേറ്റണമെന്നും നാഗോണ്‍ ജില്ലയിലെ ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ ഹിമന്ത കൂട്ടിച്ചേര്‍ത്തു.

മോദിയുടെ കീഴില്‍

മോദിയുടെ കീഴില്‍

രാജ്യത്തിന് ആവശ്യമുള്ളത് നരേന്ദ്ര മോദിയെപ്പോലുള്ള നേതാക്കളെയാണ്. പുതിയ ഇന്ത്യക്ക് തിരിച്ചടിക്കാന്‍ കഴിയുമെന്ന് നമ്മള്‍ തെളിയിച്ചു കഴിഞ്ഞു. പാകിസ്താനെതിരെ ഏത് വിധത്തിലുള്ള നടപടിയെടുക്കാനുള്ള ധൈര്യവും മോദിയുടെ കീഴില്‍ ഇന്ത്യക്കുണ്ട്.

പുല്‍വാമയില്‍

പുല്‍വാമയില്‍

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാമന്‍മാരുടെ ജീവത്യാഗത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ ആസാമില്‍ പാക് അനുകൂല പ്രസ്താവനകള്‍ നടത്തിയ 150 ഓളം ആളുകളെ പോലീസ് ഇതുവുരെ അറസ്റ്റ് ചെയ്തിടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് കീഴില്‍ അണിനിരന്നില്ലെങ്കില്‍

ബിജെപിക്ക് കീഴില്‍ അണിനിരന്നില്ലെങ്കില്‍

ആസാം പോലൊരു സംസ്ഥാനത്തിരുന്ന സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന് കുറിക്കാന്‍ ആളുകള്‍ക്ക് എങ്ങനെ ധൈര്യം വരുന്നു. എല്ലാവരും ബിജെപിക്ക് കീഴില്‍ അണിനിരന്നില്ലെങ്കില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നവര്‍ നമ്മുടെ സംസ്കാരവും പൈതൃകവും തകര്‍ക്കുമെന്നും ഹിമന്ത മുന്നറിയിപ്പ് നല്‍കുന്നു.

പൗരത്വ ബില്ല്

പൗരത്വ ബില്ല്

ബിജെപി അവതരിപ്പിച്ച പൗരത്വ ബില്ലിനെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ച ഹിമന്തയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. മുസ്‌ലിങ്ങള്‍ക്ക് ഒരു രാജ്യം തന്നെ നല്‍കിയെന്നും, ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ഹിമന്ത് പറഞ്ഞത്.

English summary
pakitan will attack indian parliment if modi is not voted back to power assam minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X