കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ ഇടതുപക്ഷം ചരിത്രം കുറിക്കുമോ; കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ യുഡിഎഫിന് ആശങ്ക

Google Oneindia Malayalam News

കോട്ടയം: യുഡിഎഫിന്‍റെ അനുനയ ശ്രമങ്ങളെല്ലാം പാഴാക്കിക്കൊണ്ട് കേരള കോണ്‍ഗ്രസ് (എം) ലെ ഭിന്നത നാള്‍ക്കുനാള്‍ രൂക്ഷമായി വരികയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പോടെ നേതാക്കള്‍ സമീപ ഭാവിയിലൊന്നും സമവയാത്തിലെത്താനാവാത്ത ഭിന്നതായാണ് ഇരുവിഭാഗം നേതാക്കള്‍ക്കും ഇടയില്‍ ഉണ്ടായിരിക്കുന്നത്.

<strong> ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ നീളുന്നു; വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപ്പെടാനുള്ള നീക്കം തടയണമെന്ന് </strong> ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ നീളുന്നു; വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപ്പെടാനുള്ള നീക്കം തടയണമെന്ന്

ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ആദ്യത്തെ മാസങ്ങങ്ങളില്‍ ജോസ് കെ മാണി വിഭാഗത്തിന് വിട്ടുകൊടുത്തതില്‍ യുഡിഎഫിനോട് അതൃപ്തി പത്രസമ്മേളനം വിളിച്ചാണ് പിജെ ജോസഫ് വ്യക്തമാക്കിയത്. ജോസ് വിഭാഗത്തിന് നേരെയും ജോസഫ് വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടു. പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയിലൂടെയായിരുന്നു ജോസ് വിഭാഗം ഇതിന് മറുപടി നല്‍കിയത്.

പാര്‍ട്ടി യോഗങ്ങളില്‍

പാര്‍ട്ടി യോഗങ്ങളില്‍

പിജെ ജോസഫ് പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും, കൂടെ നില്‍ക്കുന്നവരെ കൈവിടുന്നതാണ് ശീലമെന്നും കേരള കോണ്‍ഗ്രസ് എം വയനാട് ജില്ല പ്രസിഡന്‍റ് കെജെ ദേവസ്യ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു. പാര്‍ട്ടി യോഗങ്ങളില്‍ പശുവളര്‍ത്തലിനെക്കുറിച്ചും കൃഷിയെക്കുറിച്ചുമാണ് ജോസഫ് സംസാരിക്കുന്നതെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു. ജോസഫ് ഗ്രൂപ്പുകാർ ഭൂതക്കണ്ണായിടിലൂടെയാണ് വിഷയങ്ങളെ കണ്ടിരുന്നത്. ജോസഫുമായുള്ള ലയനവും മാണി ഗ്രൂപ്പിന് നഷ്ടമാണ് ഉണ്ടാക്കിയതെന്നും ലേഖനത്തില്‍ പറയുന്നു.

കോടതി തീരുമാനം

കോടതി തീരുമാനം

ഇതിന് പിന്നാലെയാണ് ജോസഫ് ഗ്രൂപ്പിന് ആശ്വാസമായി ജോസ് കെ മാണിയെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുത്ത തീരുമാനം റദ്ദ് ചെയത് മുന്‍വിധി കോടതി ഇന്നലെയും ശരിവെച്ചത്. നീതി ലഭിച്ചു, ജോസ് കെ മാണിയുടെ കൂട്ടരും നടത്തിയതു പാര്‍ട്ടിയുടെ ഭരണഘടനലംഘനമാണെന്നായിരുന്നു പിജെ ജോസഫിനെ അനുകൂലിക്കുന്ന കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്‍റ് എംജെ ജേക്കബിന്‍റെ പ്രതികരണം.

യുഡിഎഫിന് ആശങ്ക

യുഡിഎഫിന് ആശങ്ക

പാലായില്‍ ഉപതിരഞ്ഞെടുപ്പ് അടുക്കാറായിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരമാവാത്തത് യുഡിഎഫിന് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പ്രചാരണം വരെ തര്‍ക്കമായേക്കും. പാലായിൽ യുഡിഎഫ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സമ്മര്‍ദ്ദം ശക്തമാക്കാനാണ് ജോസ് കെ മാണി വഭാഗത്തിന്‍റെ നീക്കം.

ഇടത് കേന്ദ്രങ്ങള്‍

ഇടത് കേന്ദ്രങ്ങള്‍

അതേസമയം, മറുവശത്ത് കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ സസൂക്ഷമം നിരീക്ഷിച്ചു വരികയാണ് ഇടതുമുന്നണി. തര്‍ക്കങ്ങള്‍ ഒരു വിഭാഗത്തെ മുന്നണിക്ക് പുറത്തെത്തിച്ചാലും ഇല്ലെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നേട്ടമാകുമെന്ന് ഇടത് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു. തര്‍ക്കാം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാണിയുടെ സീറ്റിങ് സീറ്റില്‍ ആരെ പിന്തുണയക്കുമെന്ന കാര്യത്തില്‍ യുഡിഎഫ് വെട്ടിലാവും.

മുന്നണിക്ക് പുറത്ത് എത്തിക്കുമോ

മുന്നണിക്ക് പുറത്ത് എത്തിക്കുമോ

ഔദ്യോഗിക കേരള കോണ്‍ഗ്രസ് തങ്ങളാണെന്നു സ്ഥാപിക്കാന്‍ കിട്ടുന്ന അവസരമെന്ന നിലയിലാവും പാലാ സീറ്റിനായി ഇരുവിഭാഗവും രംഗത്ത് എത്തുക. ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കാമെന്ന് തീരുമാനിച്ചാല്‍ ജോസഫ് വിഭാഗം അംഗീകരിക്കില്ല. പുറത്ത് അംഗീകരിച്ചാല്‍ തന്നെ വോട്ടെടുപ്പില്‍ അത് കണ്ടെന്ന് വരില്ലെന്നാണ് വിലയിരുത്തല്‍. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പാലായിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെങ്കില്‍ ഒരു വിഭാഗത്തെ അത് മുന്നണിക്ക് പുറത്ത് എത്തിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ജോസഫ് ചര്‍ച്ച നടത്തി

ജോസഫ് ചര്‍ച്ച നടത്തി

ജനാധിപത്യ കേരള കോണ്‍ഗ്രസ് വഴി പിജെ ജോസഫ് ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയെന്ന് ജോസ് കെ മാണി വിഭാഗം നേരത്തെ ആരോപിച്ചിരുന്നു. ന്നാല്‍ ഈ ആരോപണം നിഷേധിച്ചുകൊണ്ട് ജോസഫ് പക്ഷത്ത് നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ രംഗത്ത് എത്തുകയും ചെയ്തു. കേരള കോണ്‍ഗ്രസിലെ (എം) തര്‍ക്കം തങ്ങളെ ബാധിക്കുന്നതല്ലെന്ന് വ്യക്തമാക്കി ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജും വ്യക്തമാക്കിയെങ്കിലും സാഹചര്യം ഒത്തുവന്നാല്‍ ജോസഫിനെ കൂടെകൂട്ടണമെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ നിലപാട്. മുന്നണി വിട്ടുവന്നാല്‍ മാത്രം ചര്‍ച്ച ചെയ്യാമെന്നാണ് എല്‍ഡിഎഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഗുണകരമാവും

ഗുണകരമാവും

ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിളര്‍പ്പ് സാധ്യമാവുകയും ഒരു വിഭാഗം യുഡിഎഫിന് പുറത്തെത്തുകയും ചെയ്താന്‍ പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൈമാറാനാണ് സാധ്യത കൂടതുല്‍. ഇക്കാര്യത്തില്‍ എന്‍സിപി സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവരും. എല്‍ഡിഎഫില്‍ എന്‍സിപി മത്സരിക്കുന്ന സീറ്റാണ് പാലാ. എന്തുതന്നെ സംഭവിച്ചാലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33472 വോട്ടിന് പിന്നില്‍ പോയ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിലെ നിലവിലെ തര്‍ക്കങ്ങള്‍ ഗുണകരമാകുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.

ഒരു വിഭാഗത്തിന്‍റെ പിന്തുണ കിട്ടില്ല

ഒരു വിഭാഗത്തിന്‍റെ പിന്തുണ കിട്ടില്ല

കോഴ ആരോപണം ശക്തമായി നിലനില്‍ക്കെ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ എന്‍സിപിയിലെ മാണി സി കാപ്പനെതിരെ 4703 വോട്ടകള്‍ക്കായിരുന്നു കെഎം മാണി വിജയിച്ചത്. തര്‍ക്കം തുടര്‍ന്നാല്‍ കേരള കോണ‍ഗ്രസിലെ ഏത് വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍തി വന്നാലും മറുപക്ഷത്തിന്‍റെ ഒരു പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയേക്കില്ലെന്ന വിലയിരുത്തലില്‍ വിജയം വരെ പ്രതീക്ഷിക്കാമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ ആത്മവിശ്വാസം.

English summary
pala by-election; kerala Congress row, UDF in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X