Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം മാണിയുടെ പേരിൽ യുഡിഎഫിന് വോട്ട് കിട്ടില്ല; മാണി സി കാപ്പൻ മിടുക്കനെന്ന് വെള്ളാപ്പള്ളി

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനെ അനുകൂലിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫിലെ പടലപ്പിണക്കം മാണി സി കാപ്പന് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി കരുത്തനായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്ക് തെളിയിച്ചയാളാണ് മാണി സി കാപ്പനെന്നും അഭിപ്രായപ്പെട്ടു.

കെഎം മാണിയുടെ പേരിൽ യുഡിഎഫിന് വോട്ട് കിട്ടില്ല. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കം ജനാധിപത്യത്തിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് സ്ഥാനാർത്ഥി ഏത് ചിഹ്നത്തിൽ മത്സരിച്ചാലും എൽഡിഎഫിന് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. യുഡിഎഫിന് ചിഹ്നം പോലും ഇല്ലാത്ത തിരഞ്ഞടെുപ്പാണിതെന്നായിരുന്നു കോടിയേരിയുടെ പരിഹാസം.

main

പിജെ ജോസഫ് നേരത്തെ ഒട്ടക ചിഹ്നം കൊണ്ടുപോയി. ഇപ്പോഴിതാ രണ്ടിലയും കൊണ്ടുപോയി. ഇനിയിപ്പം ചിഹ്നം പുലിയോ മറ്റെന്തെങ്കിലുമോ ആയാലും ഇടതുപക്ഷത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ശബരിമല വിഷയം ആരെങ്കിലും ചർച്ച ചെയ്താൽ ഇടതുപക്ഷം അതിൽ നിന്നും ഒളിച്ചോടില്ലെന്നും കോടിയേരി വ്യക്തമാക്കി.

അതേ സമയം യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നൽകില്ലെന്ന പിടിവാശിയിലാണ് പിജെ ജോസഫ്. പത്രികാ സമർപ്പണത്തിന് മുമ്പ് പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി. ജോസ് ടോം യുഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥിയാണെന്ന പിജെ ജോസഫിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി രമേശ് ചെന്നിത്തല തന്നെ നൽകിയിട്ടുണ്ടെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+