കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പളനിസ്വാമിക്ക് ഇതിനേക്കാള്‍ വലിയ നാണക്കേട് വരാനില്ല!! ഊറിച്ചിരിച്ച് ഒപിഎസ്

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് കട്ജു പളനിസ്വാമിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമിയെ കടുതത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പളനിസ്വാമി സര്‍ക്കാരിനെ കട്ജു പരിഹസിച്ചത്.

അംഗീകരിക്കാനാവില്ല

ജയില്‍പ്പക്ഷിയായ വി കെ ശശികലയുടെ കൈയിലെ പാവയായ പളനിസ്വാമിയെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കട്ജു കുറിച്ചു.
പളനിസ്വാമിയെ മുഖ്യമന്ത്രിയായി സ്വീകരിക്കേണ്ടി വന്നത് മാനക്കേടുണ്ടാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴനായതില്‍ ലജ്ജ

നേരത്തേ നിരവധി തവണ തമിഴ്‌നാട്ടുകാരനായതില്‍ അഭിമാനം പ്രകടിപ്പിച്ച കട്ജു ഇത്തവണ തനിക്ക് തമിഴനാണെന്നു പറയേണ്ടിവരുന്നതില്‍ ലജ്ജയുണ്ടെന്ന് പോസ്റ്റിലൂടെ വ്യക്തമാക്കി. പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നതുവരെ ഇതിനു മാറ്റമുണ്ടാവില്ല.

മരിക്കുന്നതാണ് ഭേദം

മാനക്കേടില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്നും കട്ജു പറഞ്ഞു.

പളനിസ്വാമി സ്ഥാനമേറ്റത്

ഫെബ്രുവരി 18നാണ് പളനിസ്വാമി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ച് പളനിസ്വാമി ഭരണത്തിലെത്തുകയായിരുന്നു.

പനീര്‍ശെല്‍വം ഹാപ്പി

പളനിസ്വാമിയുടെ മുഖ്യ എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വമായിരിക്കും കട്ജുവിന്റെ വാക്കുകളില്‍ ഏറ്റവുമധികം സന്തോഷിക്കുന്നുണ്ടാവുക. ശശികല പക്ഷക്കാരനായ പളനിസ്വാമിയെ മുഖ്യമന്ത്രിയാവുന്നതില്‍ നിന്നു തടയാന്‍ പനീര്‍ശെല്‍വം പഠിച്ച പതിനെട്ട് അടവും പയറ്റിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

English summary
Justice Markandey Katju has hit out at the Tamilian people for accepting E Palaniswami as the Chief Minister of Tamil Nadu. In a Facebook post, Justice Katju has called Palaniswami a puppet of 'jailbird' Sasikala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X