കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഥയാത്രയെ പിന്തുണച്ച് തമിഴ്‌നാട് സര്‍ക്കാര്‍, സ്റ്റാലിന്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പളനിസാമി

തമിഴ്‌നാട്ടില്‍ രഥയാത്രയുമായി ബന്ധപ്പെട്ട് പരക്കെ സംഘര്‍ഷമുണ്ടായിട്ടുണ്ട്

Google Oneindia Malayalam News

ചെന്നൈ: വിഎച്ച്പി സംഘടിപ്പിച്ച രാമരാജ്യ രഥയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. സമാധാനമായിട്ടാണ് യാത്ര സംസ്ഥാനത്ത് കൂടെ കടന്നുപോകുന്നതെന്ന് പളനിസാമി പറഞ്ഞു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രഥയാത്രയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. നേരത്തെ രഥം സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് സമാധാന ലംഘനത്തിനിടയാക്കുമെന്ന് ഡിഎംകെ ആക്ടിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. രഥയാത്രയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപോവുകയും ചെയ്തിരുന്നു.അയോധ്യ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ രഥയാത്ര സംസ്ഥാനത്തേക്കെത്തുന്നത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. രഥയാത്രയ്‌ക്കെതിരെ നടന്‍ കമല്‍ഹാസനും രംഗത്തെത്തിയിരുന്ന സാമൂഹ സൗഹാര്‍ദത്തിന് വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ് നിരോധനാജ്ഞയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കമല്‍ കുറ്റപ്പെടുത്തിയിരുന്നു.

വിഎച്ച്പിയുടെ രാമരാജ്യ രഥയാത്ര തമിഴ്നാട്ടിൽ; തിരുനെൽവേലിയിൽ സംഘർഷം, 144 പ്രഖ്യാപിച്ചു...വിഎച്ച്പിയുടെ രാമരാജ്യ രഥയാത്ര തമിഴ്നാട്ടിൽ; തിരുനെൽവേലിയിൽ സംഘർഷം, 144 പ്രഖ്യാപിച്ചു...

1

അതേസമയം തമിഴ്‌നാട്ടില്‍ രഥയാത്രയുമായി ബന്ധപ്പെട്ട് പരക്കെ സംഘര്‍ഷമുണ്ടായിട്ടുണ്ട്. രഥം തിരുനെല്‍വേലിയില്‍ പ്രവേശിച്ചതോടെയാണ് വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തമിഴ്‌നാട്ടിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണ് രഥയാത്രയെന്ന് ഡിഎംകെയുടെ ആരോപണം. അതേസമയം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരുനെല്‍വേലിയില്‍ മാര്‍ച്ച് 23വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്്. സമാധാനമായി കടന്നുപോകുന്ന ഒരു ജാഥയില്‍ വെറുതെ വര്‍ഗീയത കൊണ്ടുവന്ന് രാഷ്ട്രീയം കളിക്കുകയാണ് സ്റ്റാലിനെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയ നേതാക്കളെയും സ്റ്റാലിനെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.

2

സെങ്കോട്ട വഴിയാണ് രഥയാത്ര തമിഴ്‌നാട്ടിലെത്തിയത്. തുടര്‍ന്ന് മധുരയും രാമേശ്വരത്തും എത്തിയ ശേഷം തിരിച്ച് പോകും. ഇതിന് എന്തിനാണ് ഇത്ര ബഹളമുണ്ടാക്കുന്നത്. ഇത് കടന്നുപോയ ഒരു സംസ്ഥാനത്തും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. ചില പാര്‍ട്ടികളും മുസ്ലീം സംഘടനകളും മാത്രമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇതുവരെയുള്ള അക്രമങ്ങളില്‍ 568 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ 14 പേര്‍ സ്ത്രീകളാണ്. ഇതില്‍ 254 പേര്‍ കരുതല്‍ തടങ്കലിലാണെന്ന് പോലീസ് പറഞ്ഞു.

തമിഴകത്തെ 'റിയൽ കിങ് മേക്കർ'; പോയസ് ഗാർഡനിൽ മണ്ണാർഗുഡി മാഫിയയെ പ്രതിഷ്ഠിച്ചവൻ... ആരേയും വെല്ലുംതമിഴകത്തെ 'റിയൽ കിങ് മേക്കർ'; പോയസ് ഗാർഡനിൽ മണ്ണാർഗുഡി മാഫിയയെ പ്രതിഷ്ഠിച്ചവൻ... ആരേയും വെല്ലും

മാണിയെ ചൊല്ലി ബിജെപിയില്‍ അടിതുടരുന്നു, പരാതിയുമായി ശ്രീധരന്‍പിള്ള, മാണി മഹാനെന്ന് മുരളീധരന്‍മാണിയെ ചൊല്ലി ബിജെപിയില്‍ അടിതുടരുന്നു, പരാതിയുമായി ശ്രീധരന്‍പിള്ള, മാണി മഹാനെന്ന് മുരളീധരന്‍

English summary
Palaniswami rejects demand to ban rath yatra in Tamil Nadu Stalin arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X