കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല്‍ഗഡില്‍ ക്രമക്കേട് നടന്നെന്ന് ശിവസേന... വീണ്ടും വോട്ടെണ്ണണം...തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു!!

പാല്‍ഗഡില്‍ വീണ്ടും വോട്ടെണ്ണണമെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: ബിജെപിയെ വിടാന്‍ ഉദ്ദേശമില്ലെന്ന് പ്രഖ്യാപിച്ച് ശിവസേന. മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. വീണ്ടും വോട്ടെണ്ണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. വോട്ടെണ്ണുന്നതില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് ശിവസേന ആരോപിക്കുന്നത്. അതേസമയം ബിജെപി ശിവസേനയുമായുള്ള പോരാട്ടത്തില്‍ വിജയിച്ച മണ്ഡലമാണ് പാല്‍ഗഡ്. കേതന്‍ ചന്ദ്രകാന്ത് പാട്ടീല്‍ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്. 20 മുതല്‍ 24 വരെയുള്ള ഘട്ടങ്ങളില്‍ വോട്ടെണ്ണുന്നതില്‍ ക്രമക്കേടുണ്ടായെന്നാണ് ശിവസേനയുടെ ആരോപണം.

1

അതേസമയം വീണ്ടും വോട്ടെണ്ണി കഴിയാതെ പാല്‍ഗഡിലെ അന്തിമ ഫലം പ്രഖ്യാപിക്കരുതെന്നും ചന്ദ്രകാന്ത് പാട്ടീല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ വീണ്ടും വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവുമോ എന്ന് ഉറപ്പില്ല. എന്നാല്‍ ഒരു കാരണവുമില്ലാതെ വിദ്വേഷം വച്ച് പുലര്‍ത്തുകയാണ് ശിവസേനയെന്നാണ് ബിജെപിയുടെ വാദം. ബിജെപിക്കെതിരെ തുറന്ന പോരിന് ശിവസേന തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. പാല്‍ഗഡില്‍ ബിജെപിയുടെ രാജേന്ദ്ര ഗവിത്താണ് ജയിച്ചത്. ചിന്തമന്‍ വനാഗയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇരുകക്ഷികളും തമ്മില്‍ ഭിന്നത രൂക്ഷമായതിനാല്‍ ശിവസേന സഖ്യം വിടുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും. ഫട്‌നാവിസിനുള്ള പിന്തുണ പിന്‍വലിക്കാനും സാധ്യതയുണ്ട്.

English summary
Palghar byelection Shiv Sena demands recounting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X