കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പല്‍ഗാര്‍ സംഭവം; പ്രതിസന്ധിഘട്ടത്തിലും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ മൂന്ന് പേര്‍ ആള്‍കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്.അതി ദാരുണമായ സംഭവം നടന്നത് പൊലീസ് സാനിധ്യത്തിലാണെന്നും ആള്‍ക്കൂട്ടം പൊലീസിനെ കീഴ്‌പ്പെടുത്തി ഇരകളെ അക്രമിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

'സമൂഹം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സമയത്തും ബിജെപി രാഷ്ട്രീയം കളിക്കുകയാണ്.' കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

congress

അവയവങ്ങള്‍ക്ക് കുട്ടികളെ തട്ടികൊണ്ടു പോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍കൂട്ടം സംഘത്തെ ആക്രമിച്ചത്. സ്വാമി കല്‍പ്‌വൃക്ഷക ഗിരി, സ്വാമി സുഷീല്‍ ഗിരി, അവരുടെ ഡ്രൈവറായ നീലേഷ് തെല്‍ഗാഡെ എന്നിവരെയാണ് ആള്‍കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയത്. അവര്‍ അവയവങ്ങള്‍ക്ക് വേണ്ടി കുട്ടികളെ തട്ടികൊണ്ട് പോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

സംഭവസ്ഥലത്ത് പൊലീസ് എത്തുകയും ഇരകളെ പൊലീസ് വാഹനത്തില്‍ കയറ്റുകയും ചെയതെങ്കിലും ആള്‍കൂട്ടം അവരെ വീണ്ടും ആക്രമിക്കുകയായിരുന്നു. പെലീസുകാര്‍ക്കും അക്രമത്തില്‍ പരിക്ക് പറ്റി. മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി ഉദ്ധവ് താക്കറെ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. അമിത്ഷായുമായി ഫോണില്‍ സംസാരിച്ചുവെന്നും കേസില്‍ നൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ രണ്ടായിരത്തിലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യ്ത്ത് ഇതുവരേയും 17265 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 543 പേര്‍ മരണപ്പെടുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1553 കേസുകളും 36 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 2546 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇത് കൂടാതെ രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരകുത്തുന്നതിനായി പ്രത്യേക സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

സൗജന്യ സേവനത്തിന് പിന്നില്‍? അന്താരാഷ്ട്ര മരുന്നു കമ്പനിക്ക് ഡാറ്റ നല്‍കുന്നത് സ്പ്രിംക്ലര്‍, ദുരൂഹതസൗജന്യ സേവനത്തിന് പിന്നില്‍? അന്താരാഷ്ട്ര മരുന്നു കമ്പനിക്ക് ഡാറ്റ നല്‍കുന്നത് സ്പ്രിംക്ലര്‍, ദുരൂഹത

സംസ്ഥാനത്ത് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു! ചികിത്സയിൽ ഉളളത് 114 പേർ, രോഗമുക്തി 21 പേർക്ക്സംസ്ഥാനത്ത് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു! ചികിത്സയിൽ ഉളളത് 114 പേർ, രോഗമുക്തി 21 പേർക്ക്

കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം; കുവൈത്തിന് പിന്നാലെ യുഎഇയും, എയര്‍ അറേബ്യ സര്‍വീസ്കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം; കുവൈത്തിന് പിന്നാലെ യുഎഇയും, എയര്‍ അറേബ്യ സര്‍വീസ്

English summary
Palghar Incident: Congress Alleges BJP Playing Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X