Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ ബിജെപിക്ക് കിട്ടിയ തുറുപ്പ് ചീട്ട്; ഗവര്‍ണര്‍ കൂടികാഴ്ച്ചയില്‍ കണ്ണ്‌നട്ട് ശിവസേന

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാര്‍ കൊറാണ പ്രതിസന്ധിക്കൊപ്പം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധി കൂടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ഉദ്ധവ് താക്കറെ നിയമസഭംഗമല്ലയെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന രാഷ്ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. എന്നാല്‍ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

കൊറോണ

കൊറോണ

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരേയും 5200 ലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 251 പേര്‍ മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ തന്നെ മുംബൈയിലാണ് കൊറോണയുടെ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുന്നത്. 3000 ലധികം കേസുകളും ഇവിടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാല്‍ഘാര്‍ സംഭവം

പാല്‍ഘാര്‍ സംഭവം

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ഇതിനെ നേരിടാനുള്ള ശക്തമായ ശ്രമം നടക്കുമ്പോള്‍ രാഷ്ട്രീയമായി വലിയ തിരിച്ചടികള്‍ നേരിടുകയാണ്. പാല്‍ഘാര്‍ സംഭവം സര്‍ക്കാരിനെതിരെ ഉപയോഗിക്കാനാണ് ബിജെപി ശ്രമം. പാല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരും ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നത്.

വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം

വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം

പല്‍ഗാര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടത് ഹിന്ദുക്കളായതിനാല്‍ അതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. സംഭവം സര്‍ക്കാരിനെതിരെ പ്രയോഗിക്കുകയാണ് ബിജെപി. ആള്‍കൂട്ട ആക്രമണത്തിന് പിന്നാലെ ആഭ്യമന്ത്രമന്ത്രി അനില്‍ ദേശ്മുഖ് രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകരുന്ന സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നായിരുന്നു ബിജെപിയുടെ വാദം.

ശിവസേന

ശിവസേന

അതേസമയം തന്നെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയുമായുള്ള ബിജെപിയുടെ കൂടികാഴ്ച്ചയെക്കുറിച്ചാണ് ശിവസേനയുടെ ആശങ്ക.ഉദ്ധവ് താക്കറെയെ നിയമസഭാ കൗണ്‍സില്‍ വഴി തെരഞ്ഞെടുക്കാനാണ് ശിവസേന ശ്രമിക്കുന്നത്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് നിയമസഭ സമ്മേളിക്കാറില്ല. തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് ഉദ്ധവിനെ ശുപാര്‍ശ ചെയ്യണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു.

 ബിജെപി നേതാക്കളുമായി കൂടികാഴ്ച്ച

ബിജെപി നേതാക്കളുമായി കൂടികാഴ്ച്ച

ഏപ്രില്‍ ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയോട് ഇക്കാര്യം ശുപാര്‍ശ ചെയ്തത്.
നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങി ബിജെപിയുടെ പ്രധാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ഗവര്‍ണര്‍ ഉദ്ധവിനെ കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്യാനിടയില്ലെന്നാണ് സൂചനകള്‍. ഇത്തരത്തില്‍ ഗവര്‍ണര്‍ ഏതെങ്കിലും തരത്തില്‍ ബിജെപി നേതാക്കളുമായി കൂടികാഴ്ച്ച നടത്തുന്നുണ്ടോയെന്ന ഭയത്തിലാണ് ശിവസേന.

ദേവേന്ദ്ര ഫഡ്‌നാവിസ്

ദേവേന്ദ്ര ഫഡ്‌നാവിസ്

കഴിഞ്ഞ ദിവസം ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറുമായി കൂടി കാഴ്ച്ച നടത്തിയിരുന്നു. പിന്നാലെ ഇതില്‍ വിമര്‍ശനവുമായി ശിവസേന നേതാവ് സജ്ഞയ് റാവത്ത് രംഗത്തെത്തി. ഗവര്‍ണറുടെ വസതി രാഷ്ട്രീയ ഗൂഢാലോചനയുടെ കേന്ദ്രമാക്കരുതെന്നായിരുന്നു സജ്ഞയ് റാവത്ത് പ്രതികരിച്ചത്.

സര്‍ക്കാര്‍ വീഴും

സര്‍ക്കാര്‍ വീഴും

ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വീഴുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ വന്നാല്‍ ഉദ്ധവ് സ്ഥാനമൊഴിയേണ്ടി വരും. മറ്റേതെങ്കിലും ശിവസേന നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കേണ്ടി വരും. ഇല്ലെങ്കില്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+